FPIs pull out Rs 7,608 cr from equities in just 2 days of Jan പ്രതീകാത്മക ചിത്രം
Business

പുതുവര്‍ഷത്തിലും രക്ഷയില്ലേ!; രണ്ടുദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 7,608 കോടി രൂപ

പുതുവര്‍ഷത്തില്‍ ആദ്യ രണ്ടു വ്യാപാര ദിനത്തില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 7,608 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതുവര്‍ഷത്തില്‍ ആദ്യ രണ്ടു വ്യാപാര ദിനത്തില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 7,608 കോടി രൂപ. പുതുവര്‍ഷത്തിലും വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരാകുന്ന പ്രവണതയില്‍ മാറ്റമില്ലെന്ന് സൂചന നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് 1.66 ലക്ഷം കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. രൂപയുടെ ചാഞ്ചാട്ടം, വ്യാപാരവുമായി ബന്ധപ്പെട്ട് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍, അമേരിക്കന്‍ താരിഫ് അടക്കമുള്ള വിഷയങ്ങളാണ് വിദേശനിക്ഷേപകരെ വില്‍പ്പനക്കാരാക്കി മാറ്റുന്ന ഘടകങ്ങള്‍ എന്ന് വിപണി വിദഗ്ധര്‍ പറയുന്നു. 2025ല്‍ രൂപയുടെ മൂല്യത്തില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.

ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരിവിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,23,724 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്സ് 720 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എല്‍ ആന്റ് ടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. പത്തുമുന്‍നിര കമ്പനികളില്‍ ടിസിഎസ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിട്ടത്.

വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രം 45,266 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 21,54,978 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 30,414 കോടി, എല്‍ ആന്റ് ടി 16,204 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 14,626 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 13,538 കോടി, ഐസിഐസിഐ ബാങ്ക് 3,103 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 10,745 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 11,75,914 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസ് 6,183 കോടി, ബജാജ് ഫിനാന്‍സ് 5,693 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

FPIs pull out Rs 7,608 cr from equities in just 2 days of Jan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

'കേരളത്തിന്റെ ലൈഫ് മിഷന്‍ പദ്ധതി മികച്ചത്'; പ്രശംസിച്ച് നീതി ആയോഗ് റിപ്പോര്‍ട്ട്

അമ്മത്തൊട്ടിലിലെത്തിയ ആ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതം; മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് വിദേശീയര്‍ ദത്തെടുത്ത് 23 കുട്ടികളെ

സാമ്പത്തിക വളര്‍ച്ച, പ്രണയബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്...

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

SCROLL FOR NEXT