FPIs turn buyers for second month പ്രതീകാത്മക ചിത്രം
Business

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകര്‍. ഓഗസ്റ്റില്‍ 30,919 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ജൂലൈയില്‍ ഇത് 20,200 കോടിയായിരുന്നു.

തുടര്‍ച്ചയായ നാലുമാസത്തെ വില്‍പ്പനയ്ക്ക് ശേഷമാണ് ജൂലൈ മാസം മുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തിയത്. പ്രതീക്ഷ നല്‍കുന്ന കമ്പനികളുടെ ത്രൈമാസ കണക്കുകളും രൂപ തിരിച്ചുവന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്ക് അയവ് വന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ജൂണില്‍ 49,340 കോടിയും മെയില്‍ 32,963 കോടിയും ഏപ്രിലില്‍ 60,847 കോടിയുമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

എന്നാല്‍ ഈ വര്‍ഷം മൊത്തം നോക്കിയാല്‍ വിദേശ നിക്ഷേപകരെ വില്‍പ്പനക്കാരായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. കാരണം ഇതുവരെ 2.23 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. മുന്‍വര്‍ഷം മുഴുവനായി പരിഗണിച്ചാല്‍ 1.66 ലക്ഷം കോടി രൂപ മാത്രം പിന്‍വലിച്ച സ്ഥാനത്താണ് ഈ വര്‍ധന. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതേത്തുടര്‍ന്ന് എണ്ണവിലയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും വിപണിയെ സ്വാധീനിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

FPIs turn buyers for second month, invest Rs 30,919 cr in August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്