വൈവ ആപ്പ്  
Business

സൗജന്യ ഇന്റര്‍വ്യൂ പരിശീലനം; എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ട്അപ്പ്

ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്ന ആപ്പ് വികസിപ്പിച്ച് കൊച്ചി സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എഡ്യൂനെറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്ന ആപ്പ് വികസിപ്പിച്ച് കൊച്ചി സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എഡ്യൂനെറ്റ്. വൈവ (Vaiva app) എന്നു പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് എഡ്യൂനെറ്റ് സിഇഒ രാം മോഹന്‍ നായര്‍ പറഞ്ഞു.

വിദ്യാഭ്യാസം, ടെക്‌നോളജി, ഹെല്‍ത്ത്കെയര്‍, റീടെയില്‍, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വിവിധ തരം വ്യവസായമേഖകളിലുളള 120ല്‍പ്പരം വിവിധ തസ്തികകളിലേയ്ക്കുള്ള മോക്ക് ഇന്റര്‍വ്യൂകള്‍ക്കാണ് ഈ ആപ്പിലൂടെ പരിശീലനം നേടാനാവുക. എഐ അധഷ്ഠിതമായ ഈ ആപ്പ് ഉദ്യോഗാര്‍ഥിയോട് യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ എന്നപോലെ തന്നെ വിവിധ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേട്ട് തെറ്റായ ഉത്തരങ്ങള്‍ തിരുത്തി തരികയും ചെയ്യും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതുപയോഗിച്ച് തുടര്‍ച്ചയായി പരിശീലനം നേടിയാല്‍ ഏതു തരം ഇന്റര്‍വ്യൂകളും നേരിടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സജ്ജരാകുമെന്ന് രാം മോഹന്‍ നായര്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും. പരിശീലനത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് ആപ്പിന്റെ സേവനം സൗജന്യമായി നല്‍കാന്‍ സാധിക്കുന്നതെന്നും രാം മോഹന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

'നിങ്ങൾക്കിത് ഹറാം ആയിരിക്കും, എനിക്കിത് ഹലാലാ'; 'കാട്ടാളൻ' ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍; ഡെന്റല്‍ കോളജ് ഉടമകള്‍ നിരവധി കേസുകളിലെ പ്രതികള്‍

തണ്ണിമത്തനൊപ്പം ഇവ കഴിച്ചാൽ 'പണി' കിട്ടും

എറണാകുളത്ത് ചിക്കുൻ​ഗുനിയ വ്യാപിക്കുന്നു, പ്രതിരോധവും ലക്ഷണവും

SCROLL FOR NEXT