cyber threat പ്രതീകാത്മക ചിത്രം
Business

ഫോണ്‍ മരവിപ്പിച്ച് തട്ടിപ്പ്; കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?, വഴികള്‍

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം ഉണ്ടാക്കുന്നതിന് മുന്‍പ് തന്നെ മറ്റൊരു തട്ടിപ്പ് വരുന്നത് അധികൃതര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു തട്ടിപ്പ് രീതിയാണ് ശ്രദ്ധ നേടുന്നത്.

സോഷ്യല്‍മീഡിയ പരസ്യത്തിലോ പരിചയമില്ലാത്ത ലിങ്കിലോ ക്ലിക്ക് ചെയ്ത ശേഷം ഫോണ്‍ പെട്ടെന്ന് ഹാങ് ആവുന്നത് ഒരു സാധാരണ സാങ്കേതിക തകരാര്‍ ആണെന്ന് തോന്നാം. ഫോണ്‍ സാങ്കേതികമായി തകരാറിലായതാണെന്ന് കരുതിയിരിക്കുമ്പോഴാണ് തട്ടിപ്പുകാര്‍ അടുത്ത നീക്കം നടത്തുന്നത്. ഫോണിന്റെ സ്‌ക്രീന്‍ ഫ്രീസ് ആകുന്നത് യഥാര്‍ഥ പ്രശ്‌നമല്ല. മറിച്ച് ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പുകാരുടെ തന്ത്രമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫോണിലോ ബാങ്കിങ് ആപ്പിലോ അക്കൗണ്ടിലോ എന്തോ സാങ്കേതിക തകരാറുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങളോ പരസ്യങ്ങളോ ഉപഭോക്തൃ സേവന പ്രതിനിധികളെന്ന വ്യാജേന ഫോണ്‍ വിളിക്കുകയോ ചെയ്യുന്നു. തുടര്‍ന്ന് റിവാര്‍ഡുകള്‍, ക്യാഷ്ബാക്ക്, വെരിഫിക്കേഷന്‍ അല്ലെങ്കില്‍ സര്‍വീസ് ആപ്പ് എന്ന പേരില്‍ ഒരു എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്ന തരത്തിലാണ് തട്ടിപ്പ്.

ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പല തരത്തിലുള്ള അനുമതികള്‍ നല്‍കാന്‍ അത് ആവശ്യപ്പെട്ടേക്കാം. എസ്എംഎസ്, കോള്‍, നോട്ടിഫിക്കേഷന്‍ ആക്‌സസുകള്‍ തുടങ്ങിയ സൗകര്യങ്ങളിലേക്കുള്ള ആക്സസ് ഇതില്‍ ഉള്‍പ്പെടാം. അറിയാതെ ഇത്തരം അനുമതികള്‍ അനുവദിച്ചാല്‍ ഫോണിലെ ചില പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ചില സാഹചര്യങ്ങളില്‍ സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് അവസരം ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണിന് പ്രത്യേക അനുമതികള്‍ നല്‍കുകയോ ചെയ്യരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പെട്ടെന്ന് ഹാങ് ആയാല്‍ എന്തുചെയ്യണം?

ഫോണ്‍ പെട്ടെന്ന് ഫ്രീസ് ആവുകയോ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ ഉടന്‍ ആരെങ്കിലും വിളിച്ച് പറയുന്ന 'പരിഹാരം' സ്വീകരിക്കരുത്. പകരം മൊബൈല്‍ ഡാറ്റയും വൈ ഫൈയും ഓഫ് ചെയ്യുക.

ബാങ്കിങ് വിവരങ്ങളോ യുപിഐ പിന്നോ ടൈപ്പ് ചെയ്യാതിരിക്കുക

കസ്റ്റമര്‍ സപ്പോര്‍ട്ട് എന്ന പേരില്‍ വരുന്ന അപരിചിത കോളുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കരുത്

സംശയാസ്പദമായ ആപ്പുകള്‍ ഉടനടി ഫോണില്‍ നിന്ന് നീക്കം ചെയ്യുകയും അനാവശ്യമായ അക്‌സസിബിലിറ്റി, ഡിവൈസ് പെര്‍മിഷനുകള്‍ പിന്‍വലിക്കുകയും ചെയ്യുക

ഒരു നല്ല ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ സ്‌കാന്‍ ചെയ്യുക

സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്ന് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക

സാമ്പത്തിക തട്ടിപ്പുകള്‍ ഉടനടി 1930 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുക.

Frozen-Screen UPI Scam: Drain Your Bank Account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് വേട്ട; രണ്ട് മ്യാൻമർ പൗരന്മാർ പിടിയിൽ

3.4 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം; പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസോ കാണിക്കണ്ട, ഹിറ്റായി ദുബൈയുടെ 'റെഡ് കാര്‍പെറ്റ്'

ലഹരിക്ക് അടിമയായ മകനെ തല്ലിക്കൊന്ന് പിതാവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം