ഫയല്‍ ചിത്രം 
Business

ക്രൂഡ് വിലയില്‍ ഇടിവ്; രണ്ടാഴ്ചയ്ക്കിടെ താഴ്ന്നത് 10%, പെട്രോള്‍, ഡീസല്‍ വില കുറയുമോ? 

ക്രൂഡ് വിലയില്‍ ഇടിവ്; രണ്ടാഴ്ചയ്ക്കിടെ താഴ്ന്നത് 10%, പെട്രോള്‍, ഡീസല്‍ വില കുറയുമോ? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെക്കോര്‍ഡ് ഭേദിച്ചു മുന്നേറുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ സമീപ ദിവസങ്ങളില്‍ കുറവുണ്ടാവുമെന്ന് സൂചന നല്‍കി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഇടിവ്. ബ്രെന്റ് ക്രൂഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ക്രൂഡ് വിലയിലെ ഇടിവ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുമോയെന്നു വ്യക്തമല്ല.

രാജ്യാന്തര വിപണിയിലെ പ്രവണ വിലയിരുത്തിവരികയാണെന്നാണ് എണ്ണ കമ്പനി വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ മാസം ബാരലിന് 77 ഡോളറില്‍ എത്തിയ ക്രൂഡ് വില ഇപ്പോള്‍ 68.85ല്‍ എത്തിയിട്ടുണ്ട്. 70 ഡോളറില്‍ കുറഞ്ഞ വിലയില്‍ ഏതാനും ദിവസം കൂടി തുടര്‍ന്നാല്‍ ആഭ്യന്തര വിപണിയിലെ വിലയില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ നാലു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന ഇല്ലാതിരിക്കുന്നതു തന്നെ രാജ്യാന്തര വിപണിയിലെ വില മാറ്റത്തിന്റെ പ്രതിഫലനം ആണെന്നാണ് കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്രയും ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നിട്ടില്ല.

രാജ്യാന്തര വിപണിയിലെ ക്രൂഡ് വിലയും ഡോളര്‍-രൂപ നിരക്കും പരിഗണിച്ചാണ് പൊതു മേഖലാ എണ്ണ കമ്പനികള്‍ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇതാദ്യമായി നുറൂ രൂപ കടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT