ഫയല്‍ ചിത്രം 
Business

ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരത്ത് 95 രൂപ കടന്ന് പെട്രോൾ വില

ഇന്ധന വിലയിൽ വീണ്ടും വർധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്. 

ഇതോടെ കേരളത്തിലെ പെട്രോൾ വില 95 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തിരുവനന്തപുരത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയിൽ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്‌. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'ഹൊ... ഭയങ്കര വിജയം തന്നെ! ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരില്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി'... ട്രോള്‍ മഴ

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍