Donald Trump എപി
Business

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ആഗോള വിപണിയില്‍ ഇന്ധന വില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ച് ജി7 രാജ്യങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ആഗോള വിപണിയില്‍ ഇന്ധന വില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ച് ജി7 രാജ്യങ്ങള്‍. അടുത്ത നാലുമാസത്തിനിടെ 10 കോടി ബാരല്‍ എണ്ണ വിപണിയില്‍ എത്തിക്കാനാണ് ജി7 രാജ്യങ്ങള്‍ക്ക് ഇടയില്‍ ധാരണയായത്. ആഗോള തലത്തില്‍ എണ്ണവില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ അനുവദിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുകെയില്‍ ഡീസല്‍ വില ചരിത്രത്തിലാദ്യമായി ലിറ്ററിന് രണ്ട് പൗണ്ടിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി7 രാജ്യങ്ങള്‍ യോഗ്യം ചേര്‍ന്ന് അടിയന്തരമായി ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ കൂടുതല്‍ എണ്ണ ശേഖരം വിപണിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതി നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക എന്നിവ അടങ്ങുന്നതാണ് ജി7 രാജ്യങ്ങള്‍.

G7 to release 100 million barrels of energy reserves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി