Gautam Adani  
Business

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ളത് 8.63 ലക്ഷം കോടി രൂപയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: 2026ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ അദാനി മുകേഷ് അംബാനിയെ മറികടന്നത്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകളിലെ ശക്തമായ തിരിച്ചുവരവും ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ, തുറമുഖ വികസന മേഖലകളിലെ വിപുലീകരണവുമാണ് അദാനിയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ളത് 8.63 ലക്ഷം കോടി രൂപയാണ്.

ആര്‍സെലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 3.39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി. 3.03 ലക്ഷം കോടി രൂപ ആസ്തിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് നാലാംസ്ഥാനത്ത്. 2,78 ലക്ഷം കോടി ആസ്തിയോടെ എച്ച്എസിഎല്‍ കമ്പനിയുടെ റോഷ്‌നി നാടാര്‍ മല്‍ഹോത്ര അഞ്ചാം സ്ഥാനത്തും ആറാമത് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളവുമാണ്.

2.65 ലക്ഷം കോടി രൂപ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാങ്ഖ്വിയാണ് ഏഴാം സ്ഥാനത്തെത്ത്. വിപ്രോയുടെ അസിം പ്രേംജി എട്ടാമതും വേദാന്ത റിസോഴ്സസിന്റെ അനില്‍ അഗര്‍വാള്‍ ഒന്‍പതാമതും ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ സമീര്‍ മേത്തയുമാണ് പത്താം സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം 9.55 ലക്ഷം കോടി രൂപ ആസ്തിയോടെ മുകേഷ് അംബാനിയും കുടുംബവുമായിരുന്നു ഒന്നാം സ്ഥാനത്ത്. 8.15 ലക്ഷം കോടി രൂപ ആസ്തിയോടെ ഗൗതം അദാനിയും കുടുംബവും രണ്ടാം സ്ഥാനത്തായിരുന്നു. എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര കഴിഞ്ഞ വര്‍ഷം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംനേടുകയും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Gautam Adani dethrones Mukesh Ambani to become India's richest with ₹9.22 lakh crore wealth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

39ല്‍ നിന്ന് 7% ബോഡി ഫാറ്റിലേക്ക്, 'ജിമ്മില്‍ നിന്ന് ഇറങ്ങാന്‍ അമ്മ വിളിക്കേണ്ടി വന്നു'; കാര്‍ത്തിക് ആര്യന്റെ ട്രാന്‍സ്ഫര്‍മേഷന്‍

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ