പ്രതീകാത്മക ചിത്രം 
Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 560 രൂപ താഴ്ന്നു

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. രണ്ടുദിവസത്തിനിടെ പവന് 560 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി താഴ്ന്നു. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങിയത് ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതാണ് സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. 

ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണ വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ സമാനമായ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍