ചിത്രം: പിടിഐ 
Business

സ്വര്‍ണ വില കുത്തനെ താഴേക്ക് 

യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. 

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഓഹരി വിപണി തിരിച്ചുകയറി

റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. 
രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതിന്റെ പിറ്റേന്നു തന്നെ ഓഹരി വിപണി തിരിച്ചു കയറി. ഇന്നലെ രണ്ടര ശതമാനത്തോളമാണ് സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത്.

ബിഎസ്ഇ സെന്‍സെക്‌സ് 1328 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തേക്കാള്‍ 2.44 ശതമാനം ഉയര്‍ച്ച. എന്‍എസ്ഇ നിഫ്റ്റി 410 പോയിന്റ് ഉയര്‍ന്നു.

എച്ച്‌യുഎല്‍, നെസ്ലെ ഒഴികെയുള്ള ഏതാണ്ട് എല്ലാ സെന്‍സെക്‌സ് ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നിവ ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

യുെ്രെകനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്നലെ സെന്‍സെക്‌സ് 2700 പോയിന്റ് ഇടിഞ്ഞിരുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. നിഫ്റ്റി 815 പോയിന്റാണ് താഴ്ന്നത്.

ആഗോള വിപണികളുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ ഓഹരി സൂചികള്‍ നേട്ടമുണ്ടാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT