ചിത്രം: പിടിഐ 
Business

സ്വര്‍ണ വില കുതിച്ചുകയറി; ഒറ്റയടിക്കു കൂടിയത് 680 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍. 

യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച് റഷ്യ

യുക്രൈനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവ് നല്‍കി. ഡോണ്‍ബാസിലില്‍ സൈനിക നടപടിക്കാണ് പുടിന്‍ നിര്‍ദേശം നല്‍കിയത്. യുെ്രെകനില്‍ പ്രത്യേക സൈനിക ഓപ്പറേഷനാണ് നടത്തുന്നത്. യുെ്രെകന്റെ ഭീഷണിയില്‍ നിന്നും റഷ്യയെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പുടിന്‍ പ്രസ്താവിച്ചു.

നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുെ്രെകനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അല്ലാതെ അധിനിവേശമല്ലെന്നും പുടിന്‍ പറഞ്ഞു. കിഴക്കന്‍ യുെ്രെകന്‍ അതിര്‍ത്തി മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ബെലാറസിലെ യുെ്രെകന്‍ അതിര്‍ത്തിയില്‍ നിരവധി സൈനിക വാഹനങ്ങളും ഡസന്‍ കണക്കിന് ടെന്റുകളും ആയുധങ്ങളും സജ്ജമാക്കിയതായുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

റഷ്യന്‍ നീക്കത്തിനെതിരെ യു എന്‍ സഹായം യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളോട് യുെ്രെകന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. അതേസമയം യുെ്രെകന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യോഗം ചേരുന്നത്. യുെ്രെകനെ ആക്രമിക്കുന്നതില്‍ നിന്നും റഷ്യ പിന്മാറണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഏതു നിമിഷവും റഷ്യന്‍ ആക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈന്‍ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രതികരിക്കുന്നില്ല. രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ സര്‍വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്നും യുെ്രെകന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സംഘര്‍ഷം ഉടലെടുത്തതോടെ, യുെ്രെകനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. യുെ്രെകന്‍ പ്രസിഡന്റിന്റെ ഉത്തരവ് പാര്‍ലമെന്റ് അംഗീകരിച്ചു. റഷ്യന്‍ ആക്രമണത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും യുെ്രെകന്‍ പാര്‍ലമെന്റ് നല്‍കിയിട്ടുണ്ട്.

അതിനിടെ യുെ്രെകനിലെ നയതന്ത്രപ്രതിനിധികളെ റഷ്യ ഒഴിപ്പിക്കുകയാണ്. കീവിലെ എംബസിയിലേയും കാര്‍ക്കിവ് ഒഡേസ, ലിവ് കോണ്‍സുലേറ്റുകളിലെ നയതന്ത്ര പ്രതിനിധികളെയാണ് റഷ്യ ഒഴിപ്പിക്കുന്നത്. യുദ്ധമുണ്ടായാല്‍ യുെ്രെകന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുെ്രെകന് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍ക്കു യുഎസ് തുടക്കം കുറിച്ചു. യുക്രെയ്‌നെതിരായ സൈനിക നീക്കങ്ങളില്‍ പ്രതിഷേധിച്ചാണു നടപടിയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT