ഫയല്‍ ചിത്രം 
Business

സ്വര്‍ണം കുതിക്കുന്നു, വില വീണ്ടും ഉയര്‍ന്നു

കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ മൂലധന വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ സ്വര്‍ണ വില കുതിച്ചുകയറുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ മൂലധന വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ സ്വര്‍ണ വില കുതിച്ചുകയറുന്നു. ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4565ല്‍ എത്തി.  മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

മൂന്നു ദിവസത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്.

ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT