കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 280 രൂപ വർധിച്ച് 34,440 രൂപയായി. കഴിഞ്ഞ ദിവസം ജൂണിലെ നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 35 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4305 ആയാണ് ഉയർന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ സ്വർണവില താഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഉയരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates