ചിത്രം: പിടിഐ 
Business

സ്വര്‍ണം ഉയര്‍ന്നു തന്നെ

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഇന്നു വിലയില്‍ മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഇന്നു വിലയില്‍ മാറ്റമില്ല.

യുെ്രെകന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വില ഇന്നലെ കുതിച്ചുയര്‍ന്നിരുന്നു. 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

യുെ്രെകന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. 

ഓഹരി വിപണി നഷ്ടത്തില്‍ ആയതോടെ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

യുദ്ധസാഹചര്യം അയയാതെ നിന്നാല്‍ സ്വര്‍ണം പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT