ഫയല്‍ ചിത്രം 
Business

സ്വർണവില താഴ്ന്നു; പവന് 240 രൂപ കുറഞ്ഞു

തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന സ്വർണവില താഴ്ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന സ്വർണവില താഴ്ന്നു. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,480 രൂപയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വർണവിലയിൽ 400 രൂപയുടെ വർധനയാണ് ഉണ്ടായത്.

30  രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4185 രൂപയായി. നിലവിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞുമാണ് ദൃശ്യമാകുന്നത്. ദിവസങ്ങൾക്ക് മുൻപ് അടുത്തിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനാണ് വില താഴ്ന്നത്.33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വർണവില.സ്വർണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.
 
ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണവില താഴ്ന്നിരുന്നു. പിന്നീട് ഉയർന്ന സ്വർണവിലയിൽ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം ദൃശ്യമാകുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

'നെഞ്ചിൽ ഇടിത്തീ വീണപോലെ, അങ്ങയെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും'; നാനാ പടേക്കറിന്റെ വിയോ​ഗത്തിൽ വിതുമ്പി സിനിമാ ലോകം