സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് ഫയൽ
Business

കയറ്റത്തിന് ചെറിയൊരു ബ്രേക്ക്; സ്വര്‍ണ വിലയില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7435 രൂപ.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു.

എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയര്‍ന്നു്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി