ന്യൂഡല്‍ഹി: മുന്‍പ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ടൈംലൈന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ഡേറ്റയില്‍ ഉപയോക്താവിന് തന്നെ കൂടുതല്‍ നിയന്ത്രണം നല്‍കി, വൈകാതെ തന്നെ ഡിവൈസില്‍ തന്നെ ടൈംലൈന്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ലൊക്കേഷന്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍.
'നിങ്ങള്‍ക്ക് ഒരു പുതിയ ഫോണ്‍ ലഭിക്കുകയാണെങ്കിലോ, നിലവിലുള്ളത് നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയാണെങ്കിലോ, നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാന്‍ എപ്പോഴും അവസരമുണ്ട്. അങ്ങനെ ചെയ്താല്‍ ഡേറ്റ നഷ്ടപ്പെടില്ല. നിങ്ങളുടെ ബാക്കപ്പ് ചെയ്ത ഡാറ്റ ഞങ്ങള്‍ സ്വയമേവ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ Google ഉള്‍പ്പെടെ ആര്‍ക്കും അത് വായിക്കാന്‍ കഴിയില്ല,'- ഗൂഗിള്‍ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചു.
'മാത്രമല്ല, നിങ്ങള്‍ ലൊക്കേഷന്‍ ഹിസ്റ്ററി ആദ്യമായി ഓണാക്കുമ്പോള്‍, ഓട്ടോ ഡിലീറ്റ് കണ്‍ട്രോള്‍ മൂന്ന് മാസത്തേയ്ക്ക് ഡിഫോള്‍ട്ട് ഓപ്ഷനായി സെറ്റ് ചെയ്യപ്പെടും.അതായത് അതിനേക്കാള്‍ പഴയ ഏത് ഡാറ്റയും സ്വയമേവ ഇല്ലാതാക്കപ്പെടും.നേരത്തെ, ഈ ഓപ്ഷന്‍ 18 മാസമായാണ് സജ്ജീകരിച്ചിരുന്നത്. കൂടുതല്‍ സമയത്തേക്ക് അവരുടെ ടൈംലൈനില്‍ മെമ്മറികള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കാലയളവ് നീട്ടാനോ ഓട്ടോ ഡിലീറ്റ് കണ്‍ട്രോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഓഫാക്കാനോ കഴിയും. ഈ മാറ്റങ്ങള്‍ അടുത്ത വര്‍ഷത്തോടെ Android, iOS എന്നിവയില്‍ ലഭ്യമാകും'- ഗൂഗിള്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates