പ്രതീകാത്മക ചിത്രം 
Business

കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ വേണ്ടെന്ന് ​ഗൂ​ഗിൾ; മെയ് മുതൽ പ്രവർത്തിക്കില്ല 

സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൾ റെക്കോർഡിങ്ങിന് ഉപയോ​ഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂ​ഗിൾ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്നടക്കം ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം. ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ് ഫോണുകളിൾ പ്രവർത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. 

ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ബിൾട്ട് - ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലെങ്കിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല. ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയൽമി, വൺ പ്ലസ്, പോകോ തുടങ്ങിയവയുടെ പല മോഡൽ ഫോണുകളിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെതന്നെ കോൾ റെക്കോർഡ് ചെയ്യാനാകും.  ഇത്തരം ഫോണുകളിൽ തുടർന്നും സേവനം ലഭ്യമാകും. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT