ഫ്‌ളിപ്കാര്‍ട്ടില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍ ഫ്‌ളിപ്കാര്‍ട്ട്
Business

ഫ്‌ളിപ്കാര്‍ട്ടില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍

ഗൂഗിളിന്റെ പുതിയ നിക്ഷേപം ഫ്‌ളിപ്കാര്‍ട്ടിന് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സേവനങ്ങളില്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്‍ ആധുനികവത്കരണം കൊണ്ടുവരാന്‍ സാധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണിത്. ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വാള്‍മാര്‍ട്ട് നിക്ഷേപം സ്വീകരിച്ചതായും ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിളിനെ ചെറിയ നിക്ഷേപനാക്കുമെന്നും റെഗുലേറ്ററി നിയമങ്ങള്‍ക്കനുസരിച്ചാണ് നിക്ഷേപമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു.

ഗൂഗിളിന്റെ പുതിയ നിക്ഷേപം ഫ്‌ളിപ്കാര്‍ട്ടിന് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സേവനങ്ങളില്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്‍ ആധുനികവത്കരണം കൊണ്ടുവരാന്‍ സാധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്‌ളിപ്കാര്‍ട്ടിലെ ഗൂഗിളിന്റെ നിക്ഷേപം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 350 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023 ഡിസംബറില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിക്ഷേപിച്ചിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെയും ഗൂഗിളിന്റെയും വക്താക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാനില്ലെന്ന് ഫ്‌ളിപ്കാര്‍ട്ട് വക്താവ് പറഞ്ഞു. വാള്‍മാര്‍ട്ട്, ഗൂഗിള്‍ നിക്ഷേപത്തോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം ഏകദേശം 35 മുതല്‍ 36 ബില്യണ്‍ ഡോളറായിരിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിള്‍ ഏകദേശം 10 ശതമാനം നിഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT