ഫെയ്‌സ്ബുക്കും എക്‌സുമാണ് ഏറ്റവുമധികം യുആർഎല്ലുകൾ നീക്കം ചെയ്യൽ നേരിട്ടത് പ്രതീകാത്മക ചിത്രം
Business

മൂന്ന് വര്‍ഷത്തിനകം കേന്ദ്രം ബ്ലോക്ക് ചെയ്തത് 28,000ലധികം വെബ്സൈറ്റുകൾ; കാരണമിത്

2024 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വിവിധ വെബ്സൈറ്റുകളിൽ നിന്നായി 28,000 യുആര്‍എല്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2024 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വിവിധ വെബ്സൈറ്റുകളിൽ നിന്നായി 28,000 യുആര്‍എല്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇവ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ഖലിസ്ഥാന്‍ അനുകൂല വിഘടനവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവ, വിദ്വേഷ പ്രസംഗം, ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും ഭീഷണിയായി കണക്കാക്കുന്ന ഉള്ളടക്കം അടങ്ങിയവ എന്നി യുആര്‍എല്ലുകളാണ് ബ്ലോക്ക് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 69എ വകുപ്പ് അനുസരിച്ചാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. രാജ്യത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്ന വിവരങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്‌സ്ബുക്ക്, എക്‌സ് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഏറ്റവുമധികം യുആര്‍എല്ലുകള്‍ നീക്കം ചെയ്യല്‍ നേരിട്ടത്. ഫെയ്‌സ്ബുക്ക്, എക്‌സ് പ്ലാറ്റ്ഫോമുകളില്‍ 10,000 വീതം യുആര്‍എല്ലുകളാണ് ബ്ലോക്ക് ചെയ്തത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്ലാറ്റ്‌ഫോമുകളിലും ഗണ്യമായ എണ്ണം യുആര്‍എല്ലുകള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021 മുതല്‍ ഖലിസ്ഥാന്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് ഏകദേശം 10,500 യുആര്‍എല്ലുകളാണ് ബ്ലോക്ക് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT