Govt clarifies No GST on UPI transactions പ്രതീകാത്മക ചിത്രം
Business

2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുമോ?; വിശദീകരണവുമായി കേന്ദ്രം

2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്ന് ധനമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്ന് ധനമന്ത്രാലയം. രാജ്യസഭയില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം.

'2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ല,'- 2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ മറുപടി.

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി നിരക്കുകളും ഇളവുകളും തീരുമാനിക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വ്യാപാരികള്‍ക്ക് ഏകദേശം 6,000 ജിഎസ്ടി ഡിമാന്‍ഡ് നോട്ടീസുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ഉയര്‍ന്നത്.

No GST on UPI transactions: Govt clarifies in Rajya Sabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

SCROLL FOR NEXT