നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ സംസാരിക്കുന്നു/എഎന്‍ഐ 
Business

നിരോധിക്കലും നിയമവിധേയമാക്കലുമെല്ലാം പിന്നീട്; ക്രിപ്‌റ്റോകറന്‍സി നികുതി സര്‍ക്കാരിന്റെ അധികാരം: ധനമന്ത്രി

നിരോധിക്കലും നിയമ വിധേയമാക്കലുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. കൂടിയാലോചനകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി നിരോധിക്കാനോ നിയമവിധേയമാക്കാനോ ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍നിന്നുള്ള ലാഭത്തിന് നികുതി ചുമത്താന്‍ സര്‍ക്കാരിന് എല്ലാ അവകാശവുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അവര്‍.

നിരോധിക്കലും നിയമ വിധേയമാക്കലുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. കൂടിയാലോചനകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ തീരുമാനം. ക്രിപ്‌റ്റോകറന്‍സി ഇടപാട് നിയമപരമാണോയെന്നതു മറ്റൊരു പ്രശ്‌നമാണ്. എന്നാല്‍ നികുതി ചുമത്തുകയെന്നത് സര്‍ക്കാരിന്റെ അധികാരത്തില്‍പെട്ട കാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. 

ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ റുപ്പീ മാത്രമായിരിക്കും രാജ്യത്ത് അംഗീകരിക്കപ്പെട്ട ഡിജിറ്റല്‍ കറന്‍സിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മറ്റു ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടുകളിലൂടെ ഉണ്ടാവുന്ന ലാഭത്തിന് 30 ശതമാനം നികുതി ചുമത്തുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അംഗം  ഛായാ വര്‍മ ഉന്നയിച്ച ചോദ്യത്തോടു പ്രതികരിച്ചുകൊണ്ടാണ് ധനമന്ത്രി നിലപാടു വ്യക്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'എന്നെ പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് 16 വയസ്, ഭക്ഷണത്തിനായി അച്ഛന്‍ തെരുവുകളില്‍ അലഞ്ഞു; അതാണ് യഥാര്‍ഥ സമ്മര്‍ദ്ദം': യമാല്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 62 lottery result

'എന്റെ നട്ടെല്ല് നഷ്ടപ്പെടുന്നതിനേക്കാൾ, എന്റെ കരിയർ നഷ്ടപ്പെടുന്നതാണ് നല്ലത്; പോയി വേറെ ആരെയെങ്കിലും പേടിപ്പിക്ക്'; നടിയുടെ മറുപടി

പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; വിഡിയോ വൈറല്‍; പിന്നാലെ വിശദീകരണം