വൈഭവും ഭുവനേശ്വറുമില്ല, ഇഷാന്‍ കിഷന്‍ തിരിച്ചെത്തി; കിവികളെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ

ന്യൂസിലന്‍ഡ് നിരയില്‍ കെയ്ല്‍ ജേമിസനു പകരം നഥാന്‍ സ്മിത്ത് കളിക്കും
ishan and vaibhav
IND vs NZ 4th T20I Preview: India Aim for Clean SweepX/ @BCCI
Updated on: 
1 min read

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. പരിക്കില്‍ നിന്ന് മോചിതനായ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. ഇതോടെ കൗമാര താരം വൈഭവ് സൂര്യവംശി ബെഞ്ചിലേക്ക് മടങ്ങി. പേസര്‍ ഭുവനേശ്വര്‍ കുമാറിനു പകരം മായങ്ക് യാദവും അന്തിമ ഇലവനില്‍ കളിക്കും. ന്യൂസിലന്‍ഡ് നിരയില്‍ കെയ്ല്‍ ജേമിസനു പകരം നഥാന്‍ സ്മിത്ത് കളിക്കും.

പുല്ലുള്ള പിച്ചില്‍ നല്ല ബൗണ്‍സും സീം മൂവ്‌മെന്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രേയസ് അയ്യര്‍ പറഞ്ഞു. പരമ്പര നേടിയെങ്കിലും ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. പവര്‍പ്ലേയില്‍ ഇന്ത്യയെ തളയ്ക്കാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പ്രതികരിച്ചു. ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമ്പോള്‍ തങ്ങള്‍ക്ക് ജോലി കൂടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ, ഈ മത്സരത്തിലും ജയം തുടര്‍ന്ന് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, അഭിമാനപ്രശ്‌നമായ അവസാന രണ്ട് മത്സരങ്ങളില്‍ വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാനാണ് കിവീസിന്റെ ശ്രമം. ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ചെറിയ ബൗണ്ടറികള്‍ വലിയ റണ്ണൊഴുക്കിന് വഴിയൊരുക്കുന്നവയാണ്. ബാറ്റര്‍മാരുടെ മിന്നും പ്രകടനത്തിനാകും ഇന്നും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുക.

തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനം തന്നെയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. മുന്‍ മത്സരങ്ങളിലെപ്പോലെ ഇന്നും പവര്‍പ്ലേയില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ താരം ശ്രമിക്കും. മലയാളിതാരം സഞ്ജു സാംസണ്‍, മധ്യനിരയില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, നമന്‍ ധീര്‍ എന്നിവരും ബാറ്റിങ് നിരയെ ശക്തമാക്കുന്നു. ബൗളിങ്ങില്‍ സ്പിന്നര്‍മാരും പേസര്‍മാരും ഒരേപോലെ കിവീസ് ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കാന്‍ കാത്തിരിക്കുന്നു.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ബെവോണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, 9 ആദം മില്‍നെ, 10 ജേക്കബ് ഡഫി, മാറ്റ് ഫിഷര്‍

ishan and vaibhav
ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്
ishan and vaibhav
'ക്യാപ്റ്റനിൽ' ഉടക്കിയോ ഹര്‍മന്‍പ്രീതും സ്മൃതിയും? കൈ കൊടുത്തില്ല, മൈൻഡും ഇല്ല! (വിഡിയോ)
ishan and vaibhav
ഒറ്റ 'സിക്സ്' വേണ്ട!!!... 132 പന്തില്‍ 167; 'ഡക്കറ്റ്' കണക്കിന് റെക്കോര്‍ഡുകൾ!
Summary

India vs New Zealand 4th T20I: Vaibhav Sooryavanshi Axed As Ishan Kishan Returns; India Opt To Bowl vs NZ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER