'ക്യാപ്റ്റനിൽ' ഉടക്കിയോ ഹര്‍മന്‍പ്രീതും സ്മൃതിയും? കൈ കൊടുത്തില്ല, മൈൻഡും ഇല്ല! (വിഡിയോ)

ഇന്ത്യന്‍ വനിതാ ടീമില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഭിന്നതയെന്നു സൂചിപ്പിക്കുന്ന വിഡിയോ വൈറല്‍
Smriti Mandhana Ignores Harmanpreet Kaur Viral Handshake Snub
Harmanpreet Kaur, Smriti Mandhana
Updated on: 
1 min read

വഡോദര: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഹര്‍മന്‍പ്രീത് കൗറിന്റെ പടിയിറക്കവും വൈസ് ക്യാപ്റ്റനായുള്ള സ്മൃതി മന്ധാനയുടെ വരവും അമ്പരപ്പിക്കുന്നതായിരുന്നു, ആരാധകരെ സംബന്ധിച്ച്. ഇപ്പോഴിതാ അവര്‍ മറ്റൊരു കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തച്ചൊല്ലി ഇരുവരും തമ്മില്‍ ഭിന്നതയുണ്ടോ എന്ന ആശങ്കയാണ് ആരാധകര്‍ പങ്കിടുന്നത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായിരുന്ന സമയത്ത് ഇരുവരും തമ്മിൽ കളത്തിനകത്തും പുറത്തും വലിയ സൗഹൃദമുണ്ടായിരുന്നു. ഇതിന് ഇളക്കം സംഭവിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആരാധകർ ഇരുവരേയും ചേർത്ത് 'ഹർമന്ധാന' എന്നും വിശേഷിപ്പിക്കാറുണ്ട്.

മൂന്നാം പോരിനു ശേഷം ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ തമ്മില്‍ കൈകൊടുത്തപ്പോള്‍ ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യാതെ മാറി നടക്കുന്ന വിഡിയോ പങ്കിട്ടാണ് ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയത്. വിജയാഘോഷത്തിനിടെ താരങ്ങള്‍ പരസ്പരം കൈകൊടുക്കുമ്പോള്‍ സ്മൃതി ഒരു വശത്തേക്കും ഹര്‍മന്‍പ്രീത് മറു വശത്തേക്കും മാറിയാണ് വന്നത്. മറ്റ് താരങ്ങള്‍ക്കെല്ലാം ഇരുവരും കൈ കൊടുത്തപ്പോള്‍ ഇരുവരും തമ്മില്‍ പരസ്പരം അടുത്തു പോലും വരാതെ മാറി നടക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയില്‍ ഉള്ളത്.

Smriti Mandhana Ignores Harmanpreet Kaur Viral Handshake Snub
ഒറ്റ 'സിക്സ്' വേണ്ട!!!... 132 പന്തില്‍ 167; 'ഡക്കറ്റ്' കണക്കിന് റെക്കോര്‍ഡുകൾ!

സിംബാബ്‌വെക്കെതിരായ മൂന്നാം പോരാട്ടവും വിജയിച്ച് ഇന്ത്യ സ്മൃതി മന്ധാനയുടെ കീഴില്‍ ഏകദിന പരമ്പര തൂത്തുവരിയിരുന്നു. നേരത്തെ ഔദ്യോഗികമായി നായക സ്ഥാനത്തെത്തിയ ശേഷം സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലാണ് സ്മൃതി അരങ്ങേറിയത്. ഈ പരമ്പര വിജയിച്ച് തുടക്കം ഗംഭീരമാക്കിയതിനു പിന്നാലെയാണ് ഏകദിന പരമ്പരയിലെ വൈറ്റ്‌വാഷടിച്ചുള്ള മുന്നേറ്റം.

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുള്ള ഹര്‍മന്‍പ്രീതിന്റെ പെട്ടെന്നുള്ള പടിയിറക്കം വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ബിസിസിഐയുമായുള്ള ക്യാപ്റ്റന്‍ സ്ഥാനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ അതിനിടെ പ്രചരിച്ചു. മാത്രമല്ല സമീപകാലത്ത് ബാറ്റിങില്‍ വലിയ മികവ് പുലര്‍ത്താന്‍ ഹര്‍മന്‍പ്രീതിനു സാധിച്ചിരുന്നില്ല. ഇതും സ്ഥാനചലനത്തിനു കാരണമായെന്നാണ് വിലയിരുത്തലുകള്‍.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഹര്‍മന്‍പ്രീത് ബാറ്റിങില്‍ മാരക ഫോമിലേക്ക് മടങ്ങിയെത്തുന്നതും ആരാധകര്‍ കണ്ടു. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ താരം സെഞ്ച്വറിയും നേടി. ഇടവേളയ്ക്കു ശേഷമുള്ള മുന്‍ ക്യാപ്റ്റന്റെ ശതകം കൂടിയായിരുന്നു ഇത്.

Smriti Mandhana Ignores Harmanpreet Kaur Viral Handshake Snub
1 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍; 'ഇംഗ്ലിസ്' തൂക്കി... സെഞ്ച്വറി, അപൂര്‍വ റെക്കോര്‍ഡ്!
Smriti Mandhana Ignores Harmanpreet Kaur Viral Handshake Snub
12 വയസില്‍ ഡബിള്‍ സെഞ്ച്വറി... വനിതാ ക്രിക്കറ്റിലും 'കൗമാര വൈഭവം'!
Summary

A viral video showing Harmanpreet Kaur and Smriti Mandhana not shaking hands as sparked rift rumours between the current and former Indian captains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER