1 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍; 'ഇംഗ്ലിസ്' തൂക്കി... സെഞ്ച്വറി, അപൂര്‍വ റെക്കോര്‍ഡ്!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായക ലീഡുമായി ഓസ്‌ട്രേലിയ
Australia's Josh Inglis celebrates his hundred, on day three of the third cricket test match between South Africa and Australia, in Cape Town
Josh Inglisap
Updated on: 
2 min read

കേപ് ടൗണ്‍: ഒരു വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസിന്റെ റെക്കോര്‍ഡ് സെഞ്ച്വറി ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിര്‍ണായക ലീഡുമായി ഓസ്‌ട്രേലിയ. പരമ്പര നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലിസ് 135 പന്തുകള്‍ നേരിട്ട് 102 റണ്‍സ് നേടി ടെസ്റ്റ് ടീമിലേക്കുള്ള മടക്കം ഗംഭീരമാക്കി. 11 ഫോറും രണ്ട് സിക്‌സും സഹിതമാണ് താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി.

ഈ സെഞ്ച്വറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 2 വീതം സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡും ഇംഗ്ലിസ് സ്വന്തമാക്കി. ഏകദിനത്തിലും, ടി20യില്‍ ഇംഗ്ലിസിന് രണ്ട് വീതം സെഞ്ച്വറികളുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച് എന്നിവരും മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും മൂന്ന് ഫോര്‍മാറ്റിലും 2 വീതം സെഞ്ച്വറികള്‍ ഇല്ല.

2025ലാണ് ഇംഗ്ലിസ് ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടുന്നത്. ശ്രീലങ്കക്കെതിരെയായിരുന്നു ശതകം. കന്നി ശതകം തൊടുമ്പോഴും താരത്തിന്റെ സ്‌കോര്‍ 102 റണ്‍സ് തന്നെയായിരുന്നു. കരിയറിലെ ആറാം ടെസ്റ്റിലാണ് താരം രണ്ടാം സെഞ്ച്വറി കുറിച്ചത്. നിലവില്‍ 6 ടെസ്റ്റില്‍ നിന്നു 286 റണ്‍സാണ് ആകെ സമ്പാദ്യം. ഏകദിനത്തില്‍ 43 കളിയില്‍ 1,100 റണ്‍സാണ് ഇംഗ്ലിസ് നേടിയത്. 120 റണ്‍സാണ് മികച്ച സ്‌കോര്‍. 49 ടി20 മത്സരങ്ങളില്‍ നിന്നു 1,033 റണ്‍സ്. 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Australia's Josh Inglis celebrates his hundred, on day three of the third cricket test match between South Africa and Australia, in Cape Town
ജൂനിയർ ക്ലബ് ക്രിക്കറ്റ്; ജയിച്ചു കയറി ആത്രേയ, വിൻ്റേജ് ടീമുകൾ

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 329 റണ്‍സില്‍ പുറത്താക്കിയ ഓസ്‌ട്രേലിയ മറുപടി ബാറ്റിങില്‍ ഒന്നാം ഇന്നിങ്‌സില്‍ 429 റണ്‍സ് അടിച്ചെടുത്തു. 100 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി. ഇംഗ്ലിസിന് പുറമെ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടി എത്തിയ മാറ്റ് റെന്‍ഷോ (74), മൂന്നാം ടെസ്റ്റില്‍ ഇലവനിലെത്തിയ കാമറൂണ്‍ ഗ്രീന്‍ (65), അലക്‌സ് കാരി (80) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഓസീസിന് തുണയായി.

നേരത്തെ മുന്‍നിരയുടെ ബാറ്റിങ് കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ നിന്നാണ് പ്രോട്ടീസ് 329ല്‍ ഒതുങ്ങിയത്. എയ്ഡന്‍ മാര്‍ക്രം (78), മാര്‍ക്വിസ് അക്കര്‍മാന്‍ (95), ഡേവിജ് ബെഡിങ്ഹാം (50), വാലറ്റത്ത് മാര്‍ക്കോ യാന്‍സന്‍ (52) എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറി ബലത്തിലാണ് ദക്ഷിണാഫ്രിക്ക 329ല്‍ എത്തിയത്. ക്യാപ്റ്റന്‍ ടെംബ ബവുമ അടക്കം 3 താരങ്ങള്‍ പൂജ്യത്തിനു പുറത്തായതും അവരെ ബാധിച്ചു.

6 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസാണ് പ്രീട്ടീസിന്റെ അടിതെറ്റിച്ചത്. നതാന്‍ ലിയോണ്‍ 2 വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സല്‍വുഡ്, കൂപ്പര്‍ കോണോലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Australia's Josh Inglis celebrates his hundred, on day three of the third cricket test match between South Africa and Australia, in Cape Town
തുടക്കം ​ഗംഭീരം, പക്ഷേ... 146 റൺസ് ലീഡ് വഴങ്ങി കേരളം
Australia's Josh Inglis celebrates his hundred, on day three of the third cricket test match between South Africa and Australia, in Cape Town
12 വയസില്‍ ഡബിള്‍ സെഞ്ച്വറി... വനിതാ ക്രിക്കറ്റിലും 'കൗമാര വൈഭവം'!
Summary

Josh Inglis etched his name into Australian cricket history with a second Test century before Australia were bowled out for 429 on Day 3 of the series-deciding third Test against South Africa at Newlands on Thursday. The visitors secured a crucial 100-run first-innings lead after dismissing the hosts for 329

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER