ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

ഷാരൂഖ് ഖാന്റെ ക്ഷണപ്രകാരം കെകെആറിലേക്ക് മടങ്ങിയ ഗംഭീര്‍, 2024ല്‍ കൊല്‍ക്കത്തയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കി
Gautam Gambhir
Gautam GambhirPhoto | ANI
Updated on: 
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ കടുത്ത മത്സരം. 2028ലെ ഐപിഎല്‍ സീസണില്‍ ഗംഭീറിനെ തങ്ങളുടെ ടീമിന്റെ മുഖ്യ പരിശീലകനായോ ഉപദേശകനായോ എത്തിക്കാന്‍ നാല് പ്രമുഖ ഫ്രാഞ്ചൈസികള്‍ രംഗത്തുള്ളതായി 'ദൈനിക് ജാഗരണ്‍' റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരു ഫ്രാഞ്ചൈസിയുമായി ഗംഭീറിന്റെ പ്രതിനിധികള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2027ലെ ഏകദിന ലോകകപ്പ് വരെയാണ് നിലവില്‍ ബിസിസിഐയുമായുള്ള ഗൗതം ഗംഭീറിന്റെ പരിശീലക കരാര്‍. എന്നാല്‍ 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് വരെ കരാര്‍ നീട്ടിനല്‍കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിസിഐ കരാര്‍ നീട്ടിയാല്‍ ഫ്രാഞ്ചൈസികളുടെ പദ്ധതികളില്‍ മാറ്റം വന്നേക്കാം. മുന്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു പുറമെ, രാജസ്ഥാന്‍ റോയല്‍സ് പ്രതിനിധികളുമാണ് ഗംഭീറിന്റെ ക്യാംപുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയത്. ഐപിഎലിലെ ഏറ്റവും വിജയകരമായ ഒരു ടീമും, ഇതുവരെ കിരീടം നേടാത്ത മറ്റൊരു പുതിയ ടീമും ഗംഭീറിനെ ടീമിലെത്തിക്കാന്‍ താത്പര്യമറിയിച്ച് രംഗത്തുണ്ട്.

തന്ത്രപരമായ മികവിലൂടെ മത്സരങ്ങളെ മാറ്റിമറിക്കാന്‍ ശേഷിയുള്ള പരിശീലകനായാണ് ഗൗതം ഗംഭീര്‍ വിലയിരുത്തപ്പെടുന്നത്. 2022, 2023 സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരുന്ന അദ്ദേഹം, ടീമിനെ തുടര്‍ച്ചയായി രണ്ട് തവണ പ്ലേഓഫിലെത്തിച്ചു. ഷാരൂഖ് ഖാന്റെ പ്രത്യേക ക്ഷണപ്രകാരം കെകെആറിലേക്ക് മടങ്ങിയ ഗംഭീര്‍, 2024ല്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കി. 10 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാണ് അദ്ദേഹം വിരാമമിട്ടത്.

ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം കെകെആറും ലഖ്നൗവും കഴിഞ്ഞ സീസണുകളില്‍ പ്ലേഓഫിലെത്താനാകെ വലഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ മൂല്യം ഫ്രാഞ്ചൈസികള്‍ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്. നിലവില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കായി ടീമിനൊപ്പമുള്ള ഗംഭീറിന്റെ അടുത്ത കരിയര്‍ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.

Gautam Gambhir
'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴ്സുമായി ഉടക്കിൽ?
Gautam Gambhir
കൗണ്ടിയില്‍ സഹീറിനൊപ്പം കളിച്ചു; 'ഗരത് ബാറ്റി' സിഎസ്കെ കോച്ചിങ് സംഘത്തിൽ
Gautam Gambhir
ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്
Summary

Gautam Gambhir on Radar of 4 IPL Franchises for Coaching Role; Preliminary Talks Underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER