പെട്രോള്‍ 
Business

പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമല്ലാത്ത രീതികളില്‍ പെട്രോളോ ഡീസലോ കൊണ്ടുപോകുകയോ, സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. രാജ്യത്തുടനീളമുള്ള പമ്പുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു.

'രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്. അനുചിതമായ പാത്രങ്ങളില്‍ ഇന്ധനം കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു, കാരണം ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു.' മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ പെട്രോള്‍ പമ്പില്‍ സുരക്ഷിതമല്ലാത്ത രിതിയില്‍ പെട്രോള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചതായും മന്ത്രാലയം അറിയിച്ചു. ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പെട്രോള്‍ പമ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

'Petrol, Diesel Adequately Available In India': Govt Urges Citizens Not To Hoard Fuel Amid US-Iran War

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT