പ്രതീകാത്മക ചിത്രം 
Business

ഏതൊക്കെ വാഹനങ്ങളാണ് എസ്‌യുവി? നികുതി മാനദണ്ഡങ്ങള്‍ എന്തൊക്കെ? വിശദാംശങ്ങള്‍

വാഹനം എസ് യുവി എന്ന് നിര്‍ണയിച്ച് നികുതി ചുമത്തുന്നതിന് മാനദണ്ഡം നിശ്ചയിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനം എസ് യുവി എന്ന് നിര്‍ണയിച്ച് നികുതി ചുമത്തുന്നതിന് മാനദണ്ഡം നിശ്ചയിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം. നിലവില്‍ എസ് യുവി വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ചരക്കുസേവന നികുതി. ഇതിന് പുറമേ 22 ശതമാനം സെസും ഉണ്ട്. 

1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങളെ എസ് യുവിയായി കാണാനാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള ജിഎസ്ടി യോഗം തീരുമാനിച്ചത്. ഇതിന് പുറമേ മറ്റു ചില മാനദണ്ഡങ്ങള്‍ കൂടി പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ വാഹനം എസ് യുവിയായി കണ്ട് ഉയര്‍ന്ന നികുതി ചുമത്തുകയുള്ളൂ. നീളം 4000 മില്ലിമീറ്ററില്‍ കൂടുതല്‍, 170 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് മറ്റു മാനദണ്ഡങ്ങള്‍.

22 ശതമാനം സെസും കൂടി ചേരുന്നതോടെ എസ് യുവി വാഹനങ്ങള്‍ക്കുള്ള നികുതി ഫലത്തില്‍ 50 ശതമാനമാകും. നിലവില്‍ സംസ്ഥാനങ്ങളില്‍ എസ് യുവിയെ നിര്‍ണയിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ല. ഈ പശ്ചാത്തലത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഇതിന് രൂപം നല്‍കിയത്. ഒരു വാഹനത്തെ എസ്  യുവിയായി നിര്‍വചിക്കുന്നതിന് മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT