ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി നി​ല​വി​ൽ 18 ശ​ത​മാ​നം പ്രതീകാത്മ ചിത്രം
Business

ഇൻഷുറൻസ് പ്രീമിയം നികുതി കുറയ്ക്കും; ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ ധാരണ

ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി നി​ല​വി​ലെ 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് കു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജിഎ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പൊ​തു​ധാ​ര​ണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി നി​ല​വി​ലെ 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ ജിഎ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പൊ​തു​ധാ​ര​ണ. ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള നി​കു​തി ഇ​ള​വ് പ​ഠി​ക്കാ​ൻ മ​​ന്ത്രി​ത​ല സ​മി​തി​ക്ക് യോ​ഗം രൂ​പം​ന​ൽ​കി.

സ​മി​തി ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ റി​പ്പോ​ർ​ട്ട് ന​ൽ​കും. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ജിഎ​സ്ടി ഒ​ഴി​വാ​ക്ക​ണ​​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്റി​ൽ ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

​ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 8,262.94 കോ​ടി രൂ​പ​യാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ജി.​എ​സ്.​ടി ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത്. ആ​രോ​ഗ്യ റീ​ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​ൻ​മേ​ൽ 1,484.36 കോ​ടി രൂ​പ​യും ജിഎ​സ്ടി വി​ഹി​ത​മാ​യ നേ​ടി. മൊ​ത്ത​ത്തി​ലു​ള്ള പ്ര​തി​മാ​സ ജിഎ​സ്​ടി വ​ര​വ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന ന​ട​പ​ടി​ക്ക് കൗ​ൺ​സി​ൽ യോ​ഗം പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്.

കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

കണി കാണാൻ വേണ്ടി മാത്രമല്ല, കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളുമുണ്ട്

'വിഷു വെടിക്കെട്ട്' ചിന്നസ്വാമി സ്റ്റേഡിയത്തിൽ; ബംഗളുരു ഇന്ന് ലഖ്‌നൗവിനെ നേരിടും

SCROLL FOR NEXT