gst has to be paid on discounted price Ai image
Business

ഉല്‍പ്പന്നത്തിന് കിഴിവ് പ്രഖ്യാപിച്ചോ?, ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയ്ക്ക് മാത്രം ജിഎസ്ടി; വ്യക്തത വരുത്തി പരോക്ഷ നികുതി ബോര്‍ഡ്

ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കമ്പനികള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചാല്‍ ജിഎസ്ടി ഈടാക്കേണ്ടത് എങ്ങനെ എന്നതിനെ സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കമ്പനികള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചാല്‍ ജിഎസ്ടി ഈടാക്കേണ്ടത് എങ്ങനെ എന്നതിനെ സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയ്ക്ക് വില്‍പ്പനക്കാര്‍ ജിഎസ്ടി നല്‍കിയാല്‍ മതിയെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

സ്‌റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി ഡീലര്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത് പതിവാണ്. ഉദാഹരണത്തിന്, ഒരു പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ എത്തിയാല്‍ സ്‌റ്റോക്കായി കൈവശമുള്ള പഴയ ഫോണിന്റെ വില്‍പ്പനയെ ബാധിച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍, വില്‍പ്പന വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ 20,000 രൂപ വിലയുള്ള പഴയ ഫോണിന് 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചെന്ന് വരാം. തല്‍ഫലമായി, ചില്ലറ കച്ചവടക്കാര്‍ 18,000 രൂപയ്ക്ക് ഫോണ്‍ വില്‍ക്കും. പക്ഷേ ഇതുവരെ നികുതി ഉദ്യോഗസ്ഥര്‍ പലപ്പോഴും 20,000 രൂപയ്ക്ക് തന്നെ ജിഎസ്ടി നല്‍കണമെന്നാണ് ആവശ്യപ്പെടാറ്. ഇക്കാര്യത്തിലെ അവ്യക്തത കാരണമാണ് പലപ്പോഴും പഴയ വിലയ്ക്ക് തന്നെ അധികൃതര്‍ ജിഎസ്ടി ചുമത്താറുണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പരോക്ഷ നികുതി ബോര്‍ഡ്. അതായത് കിഴിവ് നല്‍കിയ വിലയ്ക്ക് നികുതി നല്‍കിയാല്‍ മതിയെന്നാണ് പരോക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കിയത്. ഉദാഹരണമായി പറഞ്ഞ ഫോണിന് 18000 രൂപയ്ക്ക് നികുതി നല്‍കിയാല്‍ മതിയെന്ന് സാരം.

gst has to be paid on discounted price: central board of indirect taxes and customs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

SCROLL FOR NEXT