എച്ച്ഡിഎഫ്‌സി ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചു ഫയൽ
Business

എച്ച്ഡിഎഫ്‌സി ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചു

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വര്‍ധിപ്പിച്ചു. പലിശനിരക്കില്‍ അഞ്ചുബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ഇതോടെ എംസിഎല്‍ആര്‍ പലിശനിരക്ക് 9.20 ശതമാനം മുതല്‍ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയര്‍ന്നു.

പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 9.15 ശതമാനത്തില്‍ നിന്ന് 9.20 ശതമാനമായി ഉയര്‍ന്നു. ഒരു മാസം, മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് യഥാക്രമം 9.20 ശതമാനം, 9.30 ശതമാനം, 9.45 ശതമാനം, 9.45 ശതമാനം, 9.50 ശതമാനം എന്നിങ്ങനെയാണ്. ഓവര്‍നൈറ്റ് എംസിഎല്‍ആറിന്റെ പലിശനിരക്ക് മാത്രമാണ് ബാങ്ക് വര്‍ധിപ്പിച്ചത്.

ഒട്ടുമിക്ക ഉപഭോക്തൃ വായ്പകളും ഒരു വര്‍ഷം എംസിഎല്‍ആറുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതാണ് 9.45 ശതമാനമായി ഉയര്‍ന്നത്. ഒരു ധനകാര്യ സ്ഥാപനം ചുമത്തുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT