എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌ 
Business

ഇഎംഐ ഉയരും; എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ഉയര്‍ത്തി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ഉയര്‍ത്തി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശനിരക്ക് 8.05 ശതമാനമായാണ് ഉയര്‍ന്നത്. പുതിയ നിരക്ക് ജൂലൈ ഏഴിന് പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലും എംസിഎല്‍ആര്‍ നിരക്ക് ബാങ്ക് ഉയര്‍ത്തിയിരുന്നു.

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എംസിഎല്‍ആര്‍ നിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്. മെയിലും ജൂണിലും യഥാക്രമം 25 ഉം 35 ഉം ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

എംസിഎല്‍ആര്‍ നിരക്ക് ഉയര്‍ത്തിയതോടെ, ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 7.90 ശതമാനമായി ഉയര്‍ന്നു. രണ്ടു വര്‍ഷം കാലാവധിയുള്ളതിന് 8.15 ശതമാനമായും മൂന്ന് വര്‍ഷത്തിന് 8.25 ശതമാനമായുമാണ് പലിശനിരക്ക് ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT