എസ് പി ഹിന്ദുജ 
Business

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ് പി ഹിന്ദുജ അന്തരിച്ചു

ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ് പി ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്പി ഹിന്ദുജ. ഗോപിചന്ദ് പി ഹിന്ദുജ, പ്രകാശ് പി ഹിന്ദുജ, അശോക് പി ഹിന്ദുജ എന്നിവരാണ് സഹോദരങ്ങള്‍.

1935 നവംബര്‍ 28നായിരുന്നു എസ്പി ഹിന്ദുജയുടെ ജനനം. ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവില്‍ ബ്രിട്ടനിലെ അതിസമ്പന്നരില്‍ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി