വീട് എല്ലാവരുടെയും സ്വപ്‌നമാണ്. വീട് വാങ്ങാനോ വീട് നിര്‍മ്മിക്കാനോ ഭൂരിഭാഗം പേരും ഭവന വായ്പയെയാണ് ആശ്രയിക്കുന്നത്. ഇത് അടച്ചുതീര്‍ക്കാന്‍ വര്‍ഷങ്ങളോളം വേണ്ടി വരാറുണ്ട്. മാസംതോറും നല്ലൊരു തുക തന്നെ ഇഎംഐ അടയ്ക്കാന്‍ മാറ്റിവെയ്‌ക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തില്‍ അടയ്ക്കുന്ന ഇഎംഐയുടെ ഭാരം കുറയ്ക്കാന്‍ ഒരു ടിപ്പ് നോക്കാം.
ഹോം ലോണ്‍ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ആണ് സാമ്പത്തിക ഭാരം കുറയ്ക്കാന്‍ വിദഗ്ധര്‍ നല്‍കുന്ന ഉപായം. ഉദാഹരണമായി 50 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്തു എന്ന് കരുതുക. 25 വര്‍ഷത്തേയ്ക്ക് ഒന്‍പത് ശതമാനം പലിശയാണ് ഈടാക്കുന്നതെങ്കില്‍ ഇഎംഐയായി വരിക 42,000 രൂപയാണ്. അങ്ങനെ വരുമ്പോള്‍ ആകെ അടയ്‌ക്കേണ്ടി വരുന്ന പലിശ 76 ലക്ഷം രൂപയാണ്. അതിനിടെ ഹോം ലോണുമായി ബന്ധിപ്പിച്ച് ഒരു ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് അതില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ പലിശ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഉദാഹരണമായി ഈ അക്കൗണ്ടില്‍ ഒരു തുക ഇട്ടാല്‍ വായ്പയില്‍ നിന്ന് ഈ തുക കുറച്ച ശേഷം ബാക്കിയുള്ള തുകയ്ക്ക് മാത്രമേ പലിശ വരികയുള്ളൂ. അക്കൗണ്ടില്‍ അഞ്ചു ലക്ഷം രൂപ ഇട്ടു എന്ന് കരുതുക. പ്രിന്‍സിപ്പല്‍ തുകയായ 50 ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കുറച്ച് 45 ലക്ഷത്തിന് മാത്രം പലിശ അടച്ചാല്‍ മതി. ഇങ്ങനെ ചെയ്താല്‍ പലിശയിനത്തില്‍ പത്തുലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആവശ്യം വന്നാല്‍ ഈ എക്‌സ്ട്രാ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനും സാധിക്കും. തുടര്‍ന്ന് ഇതിന് അനുസരിച്ച് ബാങ്ക് പലിശ പുതുക്കുകയും ചെയ്യും. ഇടയ്ക്ക് വലിയൊരു തുക കൈയില്‍ വരുന്നവര്‍ക്ക് ഭവന വായ്പയില്‍ നിന്ന്് പലിശ ലഭിക്കാന്‍ ഈ വഴി ആശ്രയിക്കാവുന്നതാണ്. എന്നാല്‍ ഹോം ലോണ്‍ ഒഡി അക്കൗണ്ട്, സാധാരണ ഹോം ലോണ്‍ എന്നിവയില്‍ ഏത് തെരഞ്ഞെടുക്കണമെന്നത് ആത്യന്തികമായി കടം വാങ്ങുന്നയാളുടെ സാമ്പത്തിക ശീലങ്ങളെയും വരുമാന വഴികളെയും ആശ്രയിച്ചിരിക്കുന്നു.
ഹോം ലോണ്‍ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിന്റെ പോരായ്മകള്‍
സാധാരണ ഭവന വായ്പകളെ അപേക്ഷിച്ച് ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തോട് കൂടിയ ഹോം ലോണുകള്‍ക്ക് സാധാരണയായി 0.10 ശതമാനം മുതല്‍ 0.30 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാറുണ്ട്.
ആദായനികുതി നിയമം അനുസരിച്ച് ഒഡി അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന അധിക തുക ലോണ്‍ മുന്‍കൂട്ടി അടച്ചതായി കണക്കാക്കില്ല. അതുകൊണ്ട് തന്നെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവിന് അര്‍ഹമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates