N Chandrasekaran file
Business

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളില്‍ ഒരാള്‍; ടാറ്റ സണ്‍സില്‍ നിന്ന് ചന്ദ്രശേഖരന് കിട്ടിയത് എത്ര?

ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍ ചന്ദ്രശേഖരന്‍ പടിയിറങ്ങിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍ ചന്ദ്രശേഖരന്‍ പടിയിറങ്ങിയിരിക്കുകയാണ്. 2027 ഫെബ്രുവരി വരെ കാലാവധി ഉള്ളപ്പോള്‍ അദ്ദേഹം രാജിവെച്ചത് വ്യാവസായിക ലോകത്ത് ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ഇനി പുനര്‍നിയമനം തേടേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

2026 സാമ്പത്തികവര്‍ഷത്തില്‍ 158.6 കോടി രൂപ അദ്ദേഹം വാര്‍ഷിക പ്രതിഫലമായി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനി ഡയറക്ടര്‍മാരുടെ പ്രതിഫലം ധനകാര്യ രേഖകളില്‍ കമ്പനി വെളിപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പ്രതിഫലമാണിത്.

ചന്ദ്രശേഖരന് ലഭിച്ച പ്രതിഫലത്തില്‍ 17.9 കോടി രൂപ മാത്രമാണ് ശമ്പളവും അലവന്‍സുകളും. ശേഷിക്കുന്ന 140 കോടിയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്ന് ടാറ്റ സണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴിഞ്ഞ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളിലെ ചന്ദ്രശേഖരന്റെ ആകെ വരുമാനം ഏകദേശം 685 കോടിയായി ഉയര്‍ന്നു. ഇത് ടാറ്റ സണ്‍സ് ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ ആകെ പ്രതിഫലത്തിന്റെ ഏകദേശം 80 ശതമാനം വരും. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ് ചന്ദ്രശേഖരന്‍. പ്രതിഫലത്തില്‍ എച്ച്‌സിഎല്‍ ടെക് സിഇഒ സി വിജയകുമാറാണ് മുന്നില്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ വിജയകുമാറിന് പ്രതിഫലമായി ലഭിച്ചത് 176 കോടി രൂപയാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍ 155 കോടി രൂപയായിരുന്നു ചന്ദ്രശേഖരന്റെ പ്രതിഫലം. 2024ല്‍ ഇത് 134.8 കോടി രൂപയായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ രണ്ടാമത്തെ എക്‌സിക്യൂട്ടീവ്, ടാറ്റ സണ്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൗരഭ് അഗര്‍വാള്‍ ആണ്.

How Much N Chandrasekaran Earned As Tata Sons Chairman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

'എന്നെ ആരും കയറി ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല; ഞാനതിന് പോകാറുമില്ല'

കുടവയറു കുറയുന്നില്ലേ? 40 കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ

'നല്ല സിനിമ' ഞങ്ങള്‍ക്ക് വേണ്ടെന്ന് തമിഴ്‌നാട്ടുകാര്‍; മെയ്യഴകനും ബ്ലാസ്റ്റിനും പിന്നാലെ ഡിസിയേയും കൈവിടുന്നു?

'എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാര്‍'; 24 മണിക്കൂര്‍ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ