NPS ACCOUNT file
Business

എന്‍പിഎസ് അക്കൗണ്ട് വേണോ?, ഇനി ബാങ്കില്‍ പോകേണ്ട!; ഡിജിറ്റല്‍ ആയി ചെയ്യാം, അറിയേണ്ടതെല്ലാം

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി മുന്‍കൂട്ടി തന്നെ സമ്പാദ്യശീലം തുടങ്ങുന്നവരാണ് ഒട്ടുമിക്ക ആളുകളും. പെന്‍ഷന്‍ മുന്‍നിര്‍ത്തി എന്‍പിഎസില്‍ അക്കൗണ്ട് എടുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ഡിജിറ്റലായി ചേരാവുന്നതാണ്.

യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ ഭീം പേയ്‌മെന്റ്‌സ് ആപ്പില്‍ തത്കാല്‍ എന്‍പിഎസ് ഫെസിലിറ്റി പ്രയോജനപ്പെടുത്തിയാല്‍ എന്‍പിഎസ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. കൈയില്‍ 250 രൂപ ഉണ്ടെങ്കില്‍ തന്നെ ഇതില്‍ ചേരാവുന്നതാണ്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് അക്കൗണ്ട് നിയന്ത്രിക്കുന്നത്. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു വിരമിക്കല്‍ സമ്പാദ്യ പദ്ധതിയാണ് എന്‍പിഎസ്. വരിക്കാര്‍ നിക്ഷേപിക്കുന്ന തുക പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ വഴി വിപണിയില്‍ നിക്ഷേപിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലെ ആദായം വിപണിയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ബോണ്ടിലേക്കും മറ്റും സ്വിച്ച് ചെയ്ത് ഫണ്ട് സേഫ് ആക്കാനുള്ള ഓപ്ഷനും എന്‍പിഎസില്‍ ലഭ്യമാണ്.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി അവതരിപ്പിച്ച ഭീം പേയ്‌മെന്റ്‌സ് ആപ്പിലെ തത്കാല്‍ എന്‍പിഎസ് ഫെസിലിറ്റി, ബാങ്കുകള്‍ ഇതിനകം പരിശോധിച്ചുറപ്പിച്ച കെവൈസി വിവരങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍, രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാണ്. കൂടാതെ പുതിയ രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും കുറയ്ക്കുന്നു. അതായത് യോഗ്യരായ ഉപയോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ പോകാതെ തന്നെ എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ സാധിക്കും.

യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, 18 മുതല്‍ 85 വയസ് വരെ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അക്കൗണ്ട് തുറക്കാന്‍ കുറഞ്ഞത് 250 രൂപയെങ്കിലും തുടക്കത്തില്‍ നിക്ഷേപിക്കേണ്ടതാണ്. 10 രൂപ മുതല്‍ അധിക നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. കാലക്രമേണ സമ്പാദ്യം വളരുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

ഭീം പേയ്‌മെന്റ് ആപ്പില്‍ എന്‍പിഎസ് അക്കൗണ്ട് തുറക്കുന്ന വിധം

ആദ്യം ആപ്പ് തുറന്ന് എന്‍പിഎസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ജനനത്തീയതി നല്‍കുക

അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് തത്കാല്‍ എന്‍പിഎസ് സൗകര്യം ലഭ്യമാണ്.

യുപിഐ വഴി കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപമായി നല്‍കുക

അക്കൗണ്ട് തുറക്കുന്ന നടപടിക്രമം പൂര്‍ണമായി ഡിജിറ്റലാണ്

ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ക്കും വരിക്കാരന്‍ തെരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥയ്ക്കും അനുസൃതമായി എന്‍പിഎസില്‍ നികുതി ആനുകൂല്യം ലഭിക്കും

ഇതില്‍ നിന്നുള്ള വരുമാനം വിപണിയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ എന്‍പിഎസ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്ന ഉറപ്പ് നല്‍കുന്നില്ല

How To Open An NPS Account Through BHIM: A Step-By-Step Guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

21.36 ശതമാനം പ്രീമിയം, നേട്ടം സ്വന്തമാക്കി ഓഹരി ഉടമകള്‍; മൂല്യത്തില്‍ രണ്ടാമത്തെ കമ്പനിയായി ജിയോയുടെ ലിസ്റ്റിങ്

തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി; 13 വർഷത്തിന് ശേഷം മിനിമം നിരക്ക് 50 രൂപയാക്കി സർക്കാർ വിജ്ഞാപനം

ഷർട്ട് വാങ്ങി, കാറിലിരിക്കുന്ന ഭാര്യയെ കാണിക്കാനെന്ന് പറഞ്ഞ് മുങ്ങി; സിസിടിവി പ്രചരിച്ചതോടെ പണം നൽകി തടിയൂരി ബന്ധുക്കൾ

തുലാം പത്ത് പിറന്നു; ഉത്തരമലബാറിലെ കാവുകളിൽ ഇനി തെയ്യക്കാലത്തിന്റെ ചിലമ്പൊലി

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍