ഐസിഐസിഐ ഫയൽ
Business

അമ്പതിനായിരം 15000 രൂപയായി; കുത്തനെ കൂട്ടിയ മിനിമം ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്

ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയര്‍ത്തിയതിന് പിന്നാലെ ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് പുതിയ മാറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നഗരമേഖലകളിലെ പുതിയ ഉപഭോക്താക്കളുടെ സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 50,000 രൂപ വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി ഐസിഐസിഐ ബാങ്ക്. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ 15,000 രൂപ മിനിമം ബാലന്‍സ് മതിയെന്നാണ് പുതിയ നിര്‍ദേശം.

ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയര്‍ത്തിയതിന് പിന്നാലെ ഉപഭോക്താക്കളില്‍ നിന്നു വലിയ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് പുതിയ മാറ്റം. നഗരമേഖലകളിലെ പുതിയ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണിത്.

അതേസമയം ചെറുനഗരങ്ങളിലെ പുതിയ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളുടെ മിനിമം ബാലന്‍സ് തുക 25,000 രൂപയില്‍ നിന്ന് 7,500 രൂപയായി കുറച്ചു. അതേസമയം ഗ്രാമപ്രദേശങ്ങളിലും ചെറുനഗരങ്ങളിലും പഴയ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് 5,000 രൂപയാണ്.

ഐസിഐസിഐ ബാങ്കിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കും മിനിമം ബാലന്‍സ് പരിഷ്‌കരിച്ചു. നഗരങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും സേവിങ് അക്കൗണ്ടുകള്‍ക്ക് 25,000 രൂപ മിനിമം ബാലന്‍സ് വേണമെന്നാണ് നിര്‍ദേശം. ഗ്രാമീണ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് 10,000 രൂപയാണ്. സാലറി, ബിഎസ്ബിഡിഎ അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല.

ICICI Reduces Minimum Balance For New Savings Accounts After Outrage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT