ഫയല്‍ ചിത്രം 
Business

എറണാകുളത്തും പെട്രോളിന് നൂറു കടന്നു, ഇന്ധന വില ഇന്നും കൂട്ടി

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എറണാകുളത്തും പെട്രോളിന് നൂറു രൂപ കടന്നു.

എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറു കടന്നത്.  നേര്യമംഗലത്ത് 100 രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100 രൂപ 5 പൈസയുമാണ് ഒരു ലീറ്റര്‍ പെട്രോളിന് വില. കൊച്ചി ന​ഗരത്തിൽ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമായാണ് വർധിച്ചത്.  കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.

ജൂൺ മാസത്തിൽ മാത്രം 17 തവണയാണ് ഇന്ധന വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 59 തവണയാണ് ഇന്ധന വില കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT