ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോ​ഗ്  എഎൻഐ
Business

ജപ്പാനെ മറികടന്നു, ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം. നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നീതി ആയോഗ് സിഇഒ.

മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ പറയുമ്പോള്‍ നമ്മള്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നമ്മള്‍ 4 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാണ്,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎംഎഫ് ഡാറ്റ ഉദ്ധരിച്ചാണ് സുബ്രഹ്മണ്യം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ഇന്ന് ജപ്പാനേക്കാള്‍ വലുതാണ്.യുഎസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ വലുത്. ആസൂത്രണം ചെയ്ത കാര്യങ്ങളില്‍ ഉറച്ചുനിന്നാല്‍ 2.5-3 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും'- സുബ്രഹ്മണ്യം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'താരിഫ് എന്തായിരിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ചലനാത്മകത കണക്കിലെടുക്കുമ്പോള്‍, ഉല്‍പ്പാദിപ്പിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലം നമ്മുടേതായിരിക്കും'- യുഎസില്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി സുബ്രഹ്മണ്യം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം