Narendra Modi, Donald Trump ഫയൽ
Business

ഇറക്കുമതി തീരുവ 15 ശതമാനമായി കുറയും?, ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ അന്തിമ ഘട്ടത്തില്‍, പ്രതീക്ഷ

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തുന്നത്. കരാറില്‍ എത്തുന്നതോടെ ഇറക്കുമതി തീരുവ 15 ശതമാനം മുതല്‍ 16 ശതമാനം വരെയായി താഴുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഊര്‍ജ്ജവും കൃഷിയും അടിസ്ഥാനമാക്കിയുള്ള കരാര്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വാണിജ്യ മന്ത്രാലയം തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ച വ്യാപാരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഊര്‍ജ്ജവും ചര്‍ച്ചാവിഷയമായി. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്നും ട്രംപ് ആവര്‍ത്തിച്ചു. ട്രംപുമായി സംസാരിച്ചതായി നരേന്ദ്രമോദി സ്ഥിരീകരിച്ചു. എന്നാല്‍ ഏതെല്ലാം വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു എന്നത് മോദി വ്യക്തമാക്കിയില്ല.

'പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോണ്‍ കോളിനും ദീപാവലി ആശംസകള്‍ക്കും നന്ദി,'- ദീപാവലിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. 'പ്രകാശങ്ങളുടെ ഈ ഉത്സവത്തില്‍, രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ ലോകത്തെ പ്രതീക്ഷയോടെ പ്രകാശിപ്പിക്കുകയും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കെതിരെ ഐക്യത്തോടെ നില്‍ക്കുകയും ചെയ്യട്ടെ,'- മോദി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ജനിതകമാറ്റം വരുത്തിയിട്ടില്ലാത്ത അമേരിക്കന്‍ ചോളത്തിന്റെയും സോയാബീന്‍ മീലിന്റെയും വര്‍ദ്ധിച്ച ഇറക്കുമതി ഇന്ത്യ അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. താരിഫുകളും വിപണി പ്രവേശനവും ഇടയ്ക്കിടെ അവലോകനം ചെയ്യുന്നതിനുള്ള ഒരു സംവിധാനവും കരാറില്‍ ഉള്‍പ്പെട്ടേക്കാം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

India Nears Deal To Slash US Tariffs On Imports To 15 percentage-16 percentage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

തണ്ട് ഒടിക്കരുത്, വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂടല്‍മഞ്ഞില്‍ മുങ്ങി താജ്മഹല്‍, കാഴ്ചാ പരിധി നൂറ് മീറ്ററില്‍ താഴെ; കൊടും തണുപ്പിന്റെ പിടിയില്‍ യുപി

'ലീഗ് എല്ലാം മലപ്പുറത്തേയ്ക്ക് ഊറ്റിയെടുക്കുന്നു, കോണ്‍ഗ്രസ് കാഴ്ചക്കാര്‍'; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

SCROLL FOR NEXT