സ്വാറെയില്‍ 
Business

കാത്തിരിപ്പിന് അവസാനം; 'സ്വാറെയില്‍' പ്ലേ സ്‌റ്റോറില്‍, എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍

സൂപ്പര്‍ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അതേ ക്രെഡന്‍ഷ്യല്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള രണ്ട് ആപ്പുകളിലും സൂപ്പര്‍ആപ്പിലും പ്രവര്‍ത്തിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയതായി റെയില്‍വേ മന്ത്രാലയം. ബീറ്റ ടെസ്റ്റിന്റെ ഭാഗമായുള്ള ആപ്പാണ് പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും എത്തിയിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് നിലവിലുള്ള റെയില്‍കണക്റ്റ് അല്ലെങ്കില്‍ യുടിഎസ് മൊബൈല്‍ ആപ്പ് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ആപ്പില്‍ കയറാം. സൂപ്പര്‍ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അതേ ക്രെഡന്‍ഷ്യല്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള രണ്ട് ആപ്പുകളിലും സൂപ്പര്‍ആപ്പിലും പ്രവര്‍ത്തിക്കും.

swarail.support@cris.org.in എന്ന വിലാസത്തില്‍ ആപ്പിനെ കുറിച്ചുള്ള പ്രതികരണം അറിയിക്കാം. ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു. PlayStore: https://play.google.com/apps/testing/org.cris.aikyam,

AppStore: https://testflight.apple.com/join/aWFYt6et

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര്‍ ചന്ദ്രശേഖരന്‍

കേരളത്തിൽ പ്രതിദിനം കുന്നുകൂടുന്നത് 200 ടൺ ഡയപ്പർ മാലിന്യങ്ങൾ: ശാസ്ത്രീയ സംസ്കരണത്തിന് സംസ്ഥാനത്ത് സംവിധാനങ്ങളില്ല

രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍

രാജ്യത്ത് നല്ല നടന്മാര്‍ കുറേയുണ്ട്, പക്ഷെ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല: ബോണി കപൂർ