സെന്‍സെക്‌സ് 80,000 പോയിന്റിലും താഴെ പ്രതീകാത്മക ചിത്രം
Business

രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍, ഡോളറിനെതിരെ 84 രൂപ 37 പൈസ; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 80,000ല്‍ താഴെ

രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രാവിലെ തിരിച്ചുകയറിയ രൂപ വ്യാപാരം അവസാനിച്ചപ്പോള്‍ ആറു പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം.

ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഇരു വിപണികളും ഏകദേശം ഒരു ശതമാനത്തിലേറെയാണ് താഴ്ന്നത്.

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഓഹരി വിപണിക്ക് പുറമേ അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. യുഎസ് കേന്ദ്രബാങ്കിന്റെ പണ വായ്പാ നയ പ്രഖ്യാപനം വരാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ബുധനാഴ്ച രൂപ 20 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

ഓഹരി വിപണിയില്‍ ഹിന്‍ഡാല്‍കോ, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ അപ്പോളോ ആശുപത്രി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്‌ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

എസ്ഐആർ തെറ്റെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് രാഹുൽ ഗാന്ധി; പികെ കൃഷ്ണദാസ്