എസ്ഐആർ തെറ്റെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് രാഹുൽ ഗാന്ധി; പികെ കൃഷ്ണദാസ്

സമരം തോറ്റവരുടെ കൂട്ടായ്മയെന്ന് പരിഹാസം;
PK Krishnadas
PK Krishnadas
Edited By:
Updated on: 
1 min read

പാലക്കാട്: എസ്ഐആർ വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. എസ്ഐആർ സംവിധാനം തെറ്റാണെന്ന് വാദിക്കുകയാണെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതിന് മുൻപ് ആദ്യം രാജിവയ്ക്കേണ്ടത് ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

PK Krishnadas
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. അതിൽ ബിജെപിക്ക് യാതൊരു കാര്യവുമില്ല. എസ്ഐആർ തെറ്റാണെന്ന് ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചാൽപ്പോലും, പ്രധാനമന്ത്രിയെ വിജയിപ്പിച്ച അതേ ജനങ്ങൾ തന്നെയാണ് പ്രതിപക്ഷ നേതാവിനെയും വിജയിപ്പിച്ചത്. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധിയുടെ വിജയവും തെരഞ്ഞെടുപ്പും തെറ്റല്ലേയെന്ന് കൃഷ്ണദാസ് ചോദിച്ചു. അതിനാൽ കമ്മീഷണറുടെ രാജിക്ക് മുൻപ് രാഹുൽ ഗാന്ധിയാണ് സ്ഥാനം ഒഴിയേണ്ടത്.

PK Krishnadas
പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

കേരളത്തിൽ എസ്ഐആർ നടപടികൾ നടപ്പിലായതുകൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്നെ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്. സിപിഎമ്മിന്റെ വ്യാപകമായ കള്ളവോട്ട് ചേർക്കൽ തടയാനായത് എസ്ഐആർ സംവിധാനം മൂലമാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം. ഈ സാഹചര്യത്തിൽ എസ്ഐആർ സംവിധാനം തെറ്റാണെന്ന് പറയുന്ന രാഹുൽ ഗാന്ധി കേരളത്തിലെ ജനപ്രതിനിധികളെ തെരഞ്ഞെടുത്ത രീതിയും തെറ്റാണെന്ന് തുറന്നുപറഞ്ഞ് രാജിവെക്കാൻ ആവശ്യപ്പെടാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എസ്ഐആറിന്റെ പേരിൽ ഇപ്പോൾ രാജ്യത്ത് അരങ്ങേറുന്ന പ്രക്ഷോഭങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയവരുടെ വെറും കൂട്ടായ്മ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

PK Krishnadas
'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
Summary

BJP national executive member P.K. Krishnadas on Wednesday targeted Rahul Gandhi over the SIR controversy, asserting that if the electoral process were flawed, the Leader of the Opposition should step down first before demanding the resignation of the Chief Election Commissioner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

teeka ram meena, gyanesh kumar
Gyanesh Kumar
 Plea in SC Against CEC Gyanesh Kumar
rahul gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com