Indian stock market 
Business

യുഎസ് താരിഫ്: ഓഹരി വിപണിയില്‍ വന്‍ ഇടിവ്, നാല് ലക്ഷം കോടിയുടെ നഷ്ടം

സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞ് 77,850 ല്‍ ക്ലോസ് ചെയ്തു, നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 23,450 ല്‍ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവ നിലവില്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. അവധി ദിനമായ വിനായക ചതുര്‍ത്ഥിയ്ക്ക് ശേഷം വന്ന പ്രവര്‍ത്തിദിനമായ ഇന്ന് സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞ് 77,850 ല്‍ ക്ലോസ് ചെയ്തു, നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 23,450 ല്‍ അവസാനിച്ചു. ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങള്‍ക്ക് ഏകദേശം 4 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് മാത്രം ഉണ്ടായത്.

നിഫ്റ്റി ഐടി സൂചിക 2.5 ശതമാനത്തിലധികം ഇടിഞ്ഞു. ലോഹ വിലകള്‍ ഏകദേശം 3 ശതമാനം വാഹന വിപണിയില്‍ 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബാങ്കിങ് ഓഹരികളും കടുത്ത തിരിച്ചടിയാണ് വ്യാഴാഴ്ച നേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം ഇടിഞ്ഞു. സ്വകാര്യ ബാങ്കുകളാണ് വലിയ തിരിച്ചടി നേരിട്ടത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. എഫ്എംസിജി, ഫാര്‍മ, പ്രതിരോധ മേഖലകള്‍ ആണ് നേരിയ മുന്നേറ്റം നേടിയത്. 0.5 ശതമാനം നേട്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്.

നിലവിലെ സാഹചര്യങ്ങള്‍ നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദീര്‍ഘ കാലയളവില്‍ താരിഫ് നിരക്കുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് വരാനിക്കുന്ന ഉത്സവകാലവും ജിഎസ്ടിയിലെ നിരക്കുകളുടെ വെട്ടിക്കുറയ്ക്കലും വിപണിക്ക് ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.

 The Indian stock market faced a sharp downturn on Thursday as renewed trade tensions and fresh US tariffs sparked a wave of selling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT