Ajay Banga, leena nair, Shantanu Narayen source: x
Business

ആഗോള കമ്പനികളുടെ തലവര മാറ്റിയവർ; അറിയാം ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളുടെ പട്ടിക

ഇന്ത്യയുടെ യശസ് ഉയര്‍ത്തി നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമാണ് വിവിധ ആഗോള കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ചെന്നൈയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക്... ഹൈദരാബാദില്‍ നിന്ന് സിലിക്കണ്‍ വാലിയിലേക്ക്... ഇന്ത്യയുടെ യശസ് ഉയര്‍ത്തി നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമാണ് വിവിധ ആഗോള കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ ജനിച്ച് വിദ്യാഭ്യാസം നേടി പുറത്തേയ്ക്ക് പോയവരും ഉള്‍പ്പെടുന്നു. സാങ്കേതികവിദ്യ, ധനകാര്യം, കണ്‍സള്‍ട്ടിങ്, ഉപഭോക്തൃ ബ്രാന്‍ഡുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ആഗോള സാന്നിധ്യം അറിയിച്ച കമ്പനികളുടെ തലപ്പത്ത് ആണ് ഇവര്‍ ഇരിക്കുന്നത്. ആ പട്ടികയിലേക്ക് ഒടുവില്‍ വന്ന പേരാണ് വാട്‌സ്ആപ്പിലെ കുനാല്‍ ഷാ.

ലോകമെമ്പാടുമുള്ള വിവിധ കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്ന ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ ആളുകളുടെ പേരുകളും കമ്പനികളും ചുവടെ:

സത്യ നദെല്ല: മൈക്രോസോഫ്റ്റിന്റെ സിഇഒ

സുന്ദര്‍ പിച്ചൈ: ആല്‍ഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ ( ഗൂഗിളിന്റെ മാതൃ കമ്പനിയാണ് ആല്‍ഫബെറ്റ്)

അരവിന്ദ് കൃഷ്ണ: ഐബിഎമ്മിന്റെ സിഇഒ

ശന്തനു നാരായണ്‍: അഡോബിന്റെ സിഇഒ

ലീന നായര്‍: ഷനേലിന്റെ ഗ്ലോബല്‍ സിഇഒ ( ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ്)

രാജ് സുബ്രഹ്മണ്യം: ഫെഡെക്‌സിന്റെ സിഇഒ

അജയ് ബംഗ: വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ പ്രസിഡന്റ്

കുനാല്‍ ഷാ: വാട്‌സ്ആപ്പ് തലവന്‍

ഐഐടി, ഐഐഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് എന്‍ജിനിയറിങ്ങിലും ഗണിതത്തിലും മാനേജ്‌മെന്റിലും നേടി വൈദഗ്ധ്യമാണ് ഇവരെ ഉയരങ്ങളില്‍ എത്തിച്ചത്. കൂടാതെ മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനോധൈര്യവും ഇവര്‍ക്ക് മുതല്‍ക്കൂട്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ നേതൃപരമായ കഴിവാണ് എടുത്തുപറയേണ്ട മറ്റൊന്ന്.

Indians hold some of the most influential positions across global business

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

'എംഎസ്എൻ' സഖ്യം വീണ്ടും! മെസി, സുവാരസ്... ഇന്റർ മയാമിയിൽ ഇനി നെയ്മറും?

യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിംഗിൽ ; സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം തട്ടിയ പൊലീസ് ട്രെയിനി അറസ്റ്റിൽ

ഓണത്തിന് പാട്ടുവച്ച് അടിച്ചു പൊളിച്ചാല്‍ നിയമക്കുരുക്കില്‍ പെടാം; മുന്നറിയിപ്പുമായി പകര്‍പ്പവകാശ ഏജന്‍സി

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീല്‍; ഉറവിടം ചോദിച്ചപ്പോള്‍ മുക്കി; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്