പണപ്പെരുപ്പനിരക്ക് അഞ്ചുമാസത്തെ താഴ്ന്ന നിലയില്‍ പ്രതീകാത്മക ചിത്രം
Business

ഇഎംഐ ഇനിയും കുറയുമോ?, പണപ്പെരുപ്പനിരക്ക് അഞ്ചുമാസത്തെ താഴ്ന്ന നിലയില്‍; ആര്‍ബിഐയില്‍ പ്രതീക്ഷ

രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4.31 ശതമാനത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. പച്ചക്കറി, പയറുവര്‍ഗങ്ങള്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് കുറവ് ഉണ്ടായത്. അതേസമയം ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ എന്നിവയുടെ വിലക്കയറ്റം തുടരുന്നു.

കഴിഞ്ഞ ആര്‍ബിഐയുടെ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യ പലിശനിരക്ക് കുറച്ചിരുന്നു. കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യമായാണ് പലിശനിരക്ക് കുറച്ചത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

ഏപ്രിലിലാണ് ഇനി അടുത്ത പണവായ്പ നയ അവലോകന യോഗം. പലിശനിരക്ക് വീണ്ടും കുറച്ചാല്‍ ജനങ്ങളുടെ വായ്പ ബാധ്യത ഒരിക്കല്‍ കൂടി കുറയാന്‍ ഇത് സഹായകമാകും. പലിശനിരക്കില്‍ വരുത്തുന്ന കുറവ് ഇഎംഐയില്‍ അടക്കം പ്രതിഫലിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

SCROLL FOR NEXT