ഓരോ വര്‍ഷം കഴിയുന്തോറും സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലും മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയ അടക്കം ഇഷ്ടം സ്ഥലം തെരഞ്ഞെടുക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യ വിട്ട് ലോകം മുഴുവന്‍ കാണണമെന്ന ആഗ്രഹത്തോടെ മറ്റു രാജ്യങ്ങള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്.
ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത സ്ഥലങ്ങളുടെ 2025ലെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ആത്മീയ യാത്രകളോടുള്ള സഞ്ചാരികളുടെ ആഭിമുഖ്യം വര്‍ധിച്ചത് കാണാം. ഇതിന് പുറമേ വിസ- സൗഹൃദ അന്താരാഷ്ട്ര യാത്രകളോടുള്ള വര്‍ധിച്ച് വരുന്ന താല്‍പ്പര്യവും പട്ടിക വ്യക്തമാക്കുന്നു. 2025ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത അഞ്ചു സ്ഥലങ്ങള്‍ ചുവടെ:
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ഒരു അവധിക്കാല സ്ഥലമല്ല. മറിച്ച് ആത്മീയമായി ആനന്ദം നല്‍കുന്ന സ്ഥലമാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെ നടന്ന പ്രയാഗ്രാജിലെ മഹാ കുംഭമേളയെക്കുറിച്ചാണ് ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത്. 65 കോടി ആളുകള്‍ കുംഭമേള സന്ദര്‍ശിക്കാന്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ പ്രവേശനം അനുവദിച്ചതിനുശേഷം ഫിലിപ്പീന്‍സിനെ കുറിച്ച് സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായി. 2025ല്‍ ഫിലിപ്പീന്‍സ് യാത്രക്കാരുടെ പ്രിയപ്പെട്ട ദ്വീപ് രാഷ്ട്രമായി മാറി. നേരിട്ട് വിമാനസര്‍വീസ് ഉള്ളതും മനോഹരമായ ബീച്ചുകളുമാണ് യാത്രക്കാരെ ആകര്‍ഷിച്ചത്.
മിതമായ ബജറ്റിലുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടസ്ഥലമായി ജോര്‍ജിയ മാറി. സഞ്ചാരികളുടെ യൂറോപ്യന്‍ സ്വപ്‌നമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. ജോര്‍ജിയയിലേക്ക് വിസ ലഭിക്കുന്നത് എളുപ്പമാണെന്നതും സഞ്ചാരികളെ ആകര്‍ഷിച്ച ഘടകമാണ്. കൂടാതെ, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉണ്ടെന്നതും ജോര്‍ജിയ തെരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിച്ചു.
നവദമ്പതികളെ മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകര്‍ഷിച്ച സ്ഥലമാണ് മൗറീഷ്യസ്. വിസ രഹിത പ്രവേശനവും മൗറീഷ്യസിനെ കുറിച്ച് തെരയാന്‍ സഞ്ചാരികളെ പ്രേരിപ്പിച്ച ഘടകമാണ്.
ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം 26 സാധാരണക്കാരുടെ മരണത്തിന് കാരണമായെങ്കിലും കശ്മീര്‍ ഒരു പ്രിയപ്പെട്ട സ്ഥലമായി തുടരുന്നു. ശുദ്ധജല തടാകങ്ങളും മനോഹരമായ പര്‍വതങ്ങളുമാണ് വിനോദ സഞ്ചാരികളെ കശ്മീരിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിന് പുറമേ മാലിദ്വീപും പോണ്ടിച്ചേരിയും സോമനാഥ ക്ഷേത്രവും തായ് ലന്‍ഡും ഈ വര്‍ഷം സഞ്ചാരികള്‍ ഏറ്റവുമധികം തെരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates