'അനീതിക്കെതിരെ സധൈര്യം പ്രതികരിച്ച ദിനം'; അവള്‍ക്കൊപ്പം ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി, ചൊവ്വാഴ്ച മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിക്കും

നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച( ഫെബ്രുവരി 17) 'അവള്‍ക്കൊപ്പം' ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി
WCC
ഡബ്ല്യുസിസിഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച( ഫെബ്രുവരി 17) 'അവള്‍ക്കൊപ്പം' ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി. സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിക്കും. തിരുവനന്തപുരം മാനവീയം, മറൈന്‍ ഡ്രൈവ്, മാനാഞ്ചിറ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക എന്ന് ഡബ്ല്യൂസിസി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

WCC
നാദാപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; ഏഴുപേര്‍ക്കെതിരെ കേസ്

കുറിപ്പ്:

2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത് . അവളുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയായിരുന്നു അവള്‍ക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.

കഴിഞ്ഞ 9 വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു.

പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം .

WCC
കിട്ടിയ ഗ്യാപ്പില്‍ ഒരു പാട്ട്; വിശ്രമ വേളകള്‍ ആനന്ദകരമാക്കി, പൊലീസുകാരുടെ വിഡിയോ വൈറല്‍
Summary

WCC campaign ,light candles at three locations on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com