ഇന്‍ഫിനിക്‌സ് ജിടി 30 പ്രോ image credit: infinix
Business

ഗെയിമിന് പ്രാധാന്യം; ഇന്‍ഫിനിക്‌സ് ജിടി 30 പ്രോ ലോഞ്ച് ജൂണ്‍ മൂന്നിന്; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ്, ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ പുതിയ ഫോണ്‍ ജിടി 30 പ്രോ ജൂണ്‍ 3 ന് ഇന്ത്യയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ്, ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ പുതിയ ഫോണ്‍ ജിടി 30 പ്രോ ജൂണ്‍ 3 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. രണ്ട് കളര്‍ വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഫോണിന് ഏകദേശം 25,000 രൂപ വില വരുമെന്നാണ് പ്രതീക്ഷ.

പി3 അള്‍ട്രായിലും മോട്ടോറോള എഡ്ജ് 60 പ്രോയിലും കാണുന്ന അതേ ചിപ്സെറ്റായ മീഡിയാടെക് ഡൈമെന്‍സിറ്റി 8350 പ്രോസസറാണ് ജിടി 30 പ്രോയ്ക്ക് കരുത്ത് പകരുക.ബ്ലേഡ് വൈറ്റ് വേരിയന്റില്‍ വെളുത്ത ലൈറ്റിങ്ങും ഡാര്‍ക്ക് ഫ്‌ലെയര്‍ പതിപ്പില്‍ RGB ലൈറ്റിങ്ങുമാണ് ഉണ്ടാവുക. 'Cyber Mecha Design' എന്ന ഫീച്ചറോടുകൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

ജിടി 30 പ്രോയെക്കുറിച്ച് ഇന്‍ഫിനിക്‌സ് ഇന്ത്യ ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആഗോള വിപണികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഇതിനകം തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്‍ഫിനിക്‌സ് ജിടി 30 പ്രോയില്‍ 6.78 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്പ്ലേയുണ്ട്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 2160 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റുമാണ് മറ്റൊരു ഫീച്ചര്‍. ഹൈ ബ്രൈറ്റ്നസ് മോഡില്‍ (എച്ച്ബിഎം) ഇത് 1100 നിറ്റ്‌സ് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷ ഉണ്ട്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധം നല്‍കുന്നതിനുള്ള IP64 റേറ്റിങ്ങും ഉണ്ട്.

108 എംപി പ്രൈമറി ഷൂട്ടറും 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണമാണ് ജിടി 30 പ്രോയുടെ സവിശേഷത. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 എംപി ഷൂട്ടര്‍ ഉണ്ട്. 5,500mAh ബാറ്ററി പായ്‌ക്കോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക. കൂടാതെ 45W വയര്‍ഡ് ഫാസ്റ്റ് ചാർജിങ്, 30W വയര്‍ലെസ് ചാർജിങ്, 5W റിവേഴ്‌സ് വയര്‍ലെസ് ചാർജിങ് എന്നിവയെ ഫോണ്‍ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഇന്‍ഫിനിക്സിന്റെ XOS 15ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ രണ്ട് വര്‍ഷത്തെ OS അപ്ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT