ഇന്‍ഫിനിക്‌സ് നോട്ട് 50എസ് ഫൈവ് ജി പ്ലസ് മോഡല്‍ ലോഞ്ച് 18ന് IMAGE CREDIT: INFINIX
Business

Infinix NOTE 50s 5G+: ഫോണില്‍ തൊടുമ്പോള്‍ തന്നെ സുഗന്ധം പരക്കും, പെര്‍ഫ്യൂം ടെക്‌നോജി; ഇന്‍ഫിനിക്‌സിന്റെ പുതിയ ഫോണ്‍ ലോഞ്ച് 18ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ് പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ് പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു. പുതിയ നോട്ട് 50എസ് ഫൈവ് ജി പ്ലസ് മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വ്യത്യസ്ത അനുഭവം പകരുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെര്‍ഫ്യൂം ടെക്‌നോളജി ഫോണില്‍ ഇന്റഗ്രേറ്റ് ചെയ്ത് കൊണ്ടുള്ള നവീന ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുമെന്നാണ് കമ്പനി പറയുന്നത്.

''ഫോണ്‍ എനര്‍ജൈസിങ് സെന്റ്-ടെക്'' എന്ന് വിളിക്കുന്ന ഒരു ഫീച്ചറാണ് ഫോണില്‍ ക്രമീകരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ഫോണില്‍ നിന്ന് സുഗന്ധം പുറപ്പെടുവിക്കുന്ന തരത്തിലാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. മറ്റു ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഒരു മള്‍ട്ടി-സെന്‍സറി ഉപയോക്തൃ അനുഭവം ഇത് സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഫോണിന്റെ വീഗന്‍ ലെതര്‍ ബാക്ക് പാനലില്‍ ഒരുക്കിയിരിക്കുന്ന മൈക്രോ എന്‍ക്യാപ്‌സുലേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുഗന്ധം വരുന്നത്. മാരി ഡ്രിഫ്റ്റ് ബ്ലൂ വേരിയന്റിലാണ് ഈ ഫീച്ചര്‍ പ്രധാനമായി ഉണ്ടാവുക. ഫോണ്‍ ഉപയോഗിക്കുന്ന സമയത്താണ് സുഗന്ധം വരിക. റൂബി റെഡ്, ടൈറ്റാനിയം ഗ്രേ എന്നി രണ്ട് കളര്‍ വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. എന്നാല്‍ ഇവയില്‍ സുഗന്ധ സാങ്കേതികവിദ്യ ഉപയോഗിക്കില്ല.

120hz റിഫ്രഷ് റേറ്റുള്ള 6,67 ഇഞ്ച് എച്ച്ഡി പ്ലസ് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വരിക. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്ടിമേറ്റ്, 50MP പ്രധാന പിന്‍ കാമറ, 8MP മുന്‍ കാമറ, 8GB വരെ റാമും 256GB ഇന്റേണല്‍ സ്റ്റോറേജും അടക്കം നിരവധി ഫീച്ചറുകളുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുക. ഏപ്രില്‍ 18നാണ് ഫോണ്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT